SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

റോയൽ എൻഫീൽഡിന് 1,00,905 യൂണിറ്റ് വിൽപ്പന

enflied

കൊച്ചി: റോയൽ എൻഫീൽഡ് ഫെബ്രുവരിയിൽ വിറ്റഴിച്ചത് 1,00,905 മോട്ടോർ സൈക്കിളുകൾ. 2025 ജനുവരിയെക്കാൾ 11 ശതമാനംവളർച്ച വിൽപ്പനയാണ് കൈവരിച്ചത്.

ഫെബ്രുവരിയിൽ 91,248 എണ്ണം ആഭ്യന്തരമായും 9,657 എണ്ണം വിദേശത്തും വിറ്റഴിച്ചു. 2025 ഫെബ്രുവരിയിൽ 80,799 എണ്ണം ആഭ്യന്തരമായും 9,871 വിദേശത്തുമാണ് വിറ്റഴിച്ചത്. കയറ്റുമതിയിൽ രണ്ടുശതമാനം കുറവുണ്ടായെങ്കിലും ആഭ്യന്തര വിൽപ്പന 13 ശതമാനം ഉയർന്നു.

റോയൽ എൻഫീൽഡിന്റെ ഉത്‌പാദനശേഷി വർദ്ധിപ്പിക്കാൻ 958 കോടി രൂപ ചെലവുള്ള വിപുലീകരണ പദ്ധതിക്ക് മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്സ് അനുമതി നൽകി. നിലവിലെ 14.6 ലക്ഷം യൂണിറ്റ് പ്രതിവർഷ ഉത്പാദനശേഷി 20 ലക്ഷമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ചെന്നൈയിലെ ചെയ്യാർ യൂണിറ്റാണ് വിപുലീകരിക്കുന്നത്. 18 മാസം കൊണ്ട് വിപുലീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വർദ്ധിച്ചു വരുന്ന ആവശ്യകത നേരിടുന്നതിനാണ് വിപുലീകരണമെന്ന് റോയൽ എൻഫീൽഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ഐഷർ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറുമായ ബി. ഗോവിന്ദരാജൻ പറഞ്ഞു. ഫെബ്രുവരിയിലെ മികച്ച മുന്നേറ്റം റോയൽ എൻഫീൽഡിന് വിപണിയിൽ ലഭിക്കുന്ന പ്രിയവും സ്വീകാര്യതയുമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, ROYAL ENFIELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY