
തന്റെ ചെറിയ കുടുംബത്തിന് സഞ്ചരിക്കാൻ ബഡ്‌ജറ്റിലൊതുങ്ങുന്ന ഒരു കാർ വേണമെന്ന് ആഗ്രഹിക്കാത്ത ഒരാളുമുണ്ടാകില്ല. മാരുതി, ടാറ്റ, ഹ്യുണ്ടായ് ഇവയുടെയൊക്കെ എൻട്രി ലവൽ കാറുകൾ അത്തരത്തിൽ ഇന്ത്യയിൽ വിൽപനയിൽ വൻ ഹിറ്റാണ്. വിപണിയിലെ വിലക്കയറ്റം മിക്ക കമ്പനികൾക്കും അവരുടെ മോഡലുകൾക്ക് വില കൂട്ടാൻ കാരണമായി. ഇത്തരത്തിൽ മാരുതി ഈ മാസം തന്നെ വിവിധ മോഡലുകൾക്ക് 30,000 രൂപവരെ വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ വില വർദ്ധിപ്പിക്കാതെതന്നെ ഇപ്പോൾ കമ്പനിയുടെ എൻട്രി ലെവൽ കാറുകൾ സ്വന്തമാക്കാമെന്നും കമ്പനി അറിയിക്കുന്നുണ്ട്.
എൻട്രി ലെവൽ കാറുകളായ ആൾട്ടോ കെ10, എസ് പ്രെസോ, സെലേരിയോ, വാഗൺആർ എന്നിവയുടെ മോഡലുകൾക്കാണ് പഴയ വിലയിൽ തന്നെ സ്വന്തമാക്കാൻ അവസരമുള്ളത്. ഇതിനായി 'പ്രൈസ് പ്രൊട്ടക്ഷൻ സ്‌കീം' തങ്ങൾ അവതരിപ്പിക്കുകയാണെന്ന് മാരുതി സുസുകി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർഥോ ബാനർജി പറഞ്ഞു. എൻട്രി ലെവൽ കാർ വാങ്ങാൻ പണം സ്വരക്കൂട്ടി വരുന്ന ഒരാൾ പെട്ടെന്ന് വിലവർദ്ധിച്ചു എന്നറിഞ്ഞാൽ പിൻമാറും. അവരെ നിരാശരാക്കാതെ വാഹനം വിൽപന നടത്താനാണ് തീരുമാനമെന്ന് പാർഥോ വ്യക്തമാക്കി. ആദ്യമായി കാർ വാങ്ങുന്നവരെ ആകർഷിക്കാനാണ് ഇത്തരത്തിൽ ഓഫർ പ്രഖ്യാപിച്ചെന്ന് കമ്പനി വ്യക്തമാക്കുന്നു. ജൂൺ 13നകം കാർ ബുക്ക് ചെയ്യുന്നവർക്കാണ് വിലയിൽ സംരക്ഷണത്തിന് അവസരം ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |