തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയായി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,600 രൂപയാണ് വിപണി വില. ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ഒരു ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവില വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ഔൺസിന് ഏകദേശം 4,050 ഡോളർ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും യുഎസ് - ഇറാൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള വാർത്തകളുമാണ് നിലവിൽ വിപണിയുടെ ഗതി നിശ്ചയിക്കുന്നത്.
കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില
Gold prices in Kerala witnessed a slight decline today. The price of one gram fell by ₹20 to ₹13,200, while the price of one sovereign (8 grams) dropped by ₹160 to ₹1,05,600. Gold prices had remained unchanged yesterday, with one gram priced at ₹13,220 and one sovereign at ₹1,05,760.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |