SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.20 AM IST

മുടി കൊഴിച്ചിൽ മാറും പനങ്കുല പോലെ കരുത്തോടെ മുടി വളരും,​ കറ്റാർവാഴയ്‌ക്കൊപ്പം ഇതു കൂടി ചേർ‌ത്ത് ഉപയോഗിച്ചു നോക്കൂ ,​ ഉടനറിയാം ഫലം

f

കേശ സംരക്ഷണത്തിൽ മുടി കൊഴിച്ചിൽ പലരും നിരന്തരം നേരിടുന്ന പ്രശ്നമാണ്. മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതകലായി കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഈർപ്പവും മുടിനാരുകളിലുണ്ടാവുന്ന പൊട്ടൽ എന്നിവ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടി കൊഴിച്ചിൽ അകറ്റി മുടി ആരോഗ്യമുള്ളതും കരുത്തുറ്റതുമായി നിലനിറുത്താൻ പ്രയോജനം ചെയ്യുന്ന ഒന്നാണ് ചണവിത്ത് അഥവാ ഫ്ലാക്സ് സീഡ്

ചണവിത്തിൽ മുടിക്ക് കരുത്ത് പകരുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഫൈബറും പ്രോട്ടീനും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ പലരും ഈ വിത്തുകൾ കഴിക്കാറുണ്ട്. ഒമേഗ-3,​ ഫാറ്റി ആസിഡുകൾ,​ വിറ്റാമിൻ ഇ,​ ബി എന്നിവയുടെ മികച്ച ഉറവിടമാണ് ചണവിത്ത്. മുടി വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഈ പോഷകങ്ങൾ. ഹെയർപാക്ക് തയ്യാറാക്കാൻ ചണവിത്ത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്നത്.

കാൽകപ്പ് ചണവിത്ത്,​ ആവശ്യത്തിന് വെള്ളം,​ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ഈ ഹെയർ പാക്ക് തയ്യാറാക്കാൻ വേണ്ടത്. ചണവിത്ത് വെള്ളത്തിൽ ചേർത്ത് കട്ടിയാകാൻ തുടങ്ങുന്നത് വരെ തിളപ്പിക്കുക. ഒരു ജെൽ പോലെ ആകുന്നത് വരെ തിളപ്പിക്കണം. ഇത് തണുിപ്പിച്ച് അരിച്ചെടുച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് വെളിച്ചെണ്ണയും കറ്റാർ‌വാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. കറ്റാർ വാഴ ജെല്ലിൽ വൈറ്റമിൻ എ, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ ആരോഗ്യകരമായ കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ മിശ്രിതം മുടിയിലു ംതലയോട്ടിയിലും നന്നായി പുരട്ടണം. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്‌ചയിൽ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR CARE, HAIR PACK, ALOE VERA, FLAX SEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY