
യുവാക്കൾ മുതൽ കുട്ടികൾ വരെ ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാല നര. ഇത് മറയ്ക്കാൻ പാർലറുകളിൽ കയറിയിറങ്ങുന്നവരാണ് പലരും. എന്നാൽ ഇതിന്റെ പ്രതിവിധി നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് മനസിലാക്കുക. ഡെെയും വില കൂടിയ കെമിക്കൽ നിറഞ്ഞ ഷാമ്പുവും ഉപയോഗിക്കുമ്പോൾ താൽക്കാലിക ആശ്വാസം കിട്ടുമെങ്കിലും കാലക്രമേണ ഇത് മുടിക്ക് ദോഷം ചെയ്യുന്നു. ചിലർ നരച്ച മുടി പിഴുതും വെട്ടിയും കളയാറുണ്ട്. എന്നാൽ ഇത് വീണ്ടും നര കൂടാൻ കാരണമാകും. വീട്ടിൽ തന്നെ നരച്ച മുടിക്ക് പ്രതിവിധി കണ്ടെത്താം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽവച്ച് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഉലുവ, ചെമ്പരത്തിപ്പൂവ്, ഗ്രാമ്പൂ, കരിഞ്ചീരകം. റോസ്‌മേരി, കറിവേപ്പില എന്നിവ ചേർത്ത് തിളപ്പിക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കുക. തണുത്തശേഷം ഒരു ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ശിരോചർമത്തിൽ ഇത് പുരട്ടി വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം ഹെയർ ക്യാപ്പ് ഉപയോഗിച്ച് തലമുടി ഒതുക്കിവച്ച് ഉറങ്ങുക. രാവിലെ ഉണർന്നതിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കുക. ക്രമേണ ഫലം ലഭിക്കുന്നത് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |