SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

ഉത്തരേന്ത്യയിലെ നവരാത്രി – ദീപാവലി സീസൺ തുണച്ചു,​ കുരുമുളക് വില 290 കടന്നു

peper

കോട്ടയം: ഏറെക്കാലത്തിനുശേഷം റബർ വില കിലോയ്ക്ക് 290 രൂപ കടന്നു. വില റെക്കാഡ് നിലവാരത്തിലേക്ക് ഉയർന്നെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് മുടങ്ങിയതിനാൽ ചെറുകിട കർഷകർക്ക് നേട്ടം പരിമിതമാണ്. ടാപ്പിംഗ് കുറഞ്ഞതോടെ ഷീറ്റ് ലഭ്യത ഇടിഞ്ഞത് വൻകിട വ്യാപാരികൾക്കും സ്റ്റോക്ക് സൂക്ഷിച്ചവർക്കും നേട്ടമായി.

ടയർ കമ്പനികളുടെ ആവശ്യകത വർദ്ധിച്ചതോടെ വിതരണക്കാർ കിലോയ്ക്ക് 292–295 രൂപ വരെ നൽകി ഷീറ്റ് വാങ്ങി. ഒരാഴ്ചയ്ക്കിടെ വിലയിൽ 15–20 രൂപയുടെ വർദ്ധനയുണ്ടായി. ഒട്ടുപാൽ വില 200 രൂപയ്ക്കു മുകളിലും ലാറ്റക്സ് വില 285 രൂപയിലുമെത്തി.

തായ്‌ലൻഡിലെ വെള്ളപ്പൊക്കം റബർ ഉത്പാദനത്തെ ബാധിച്ചതോടെ രാജ്യാന്തര വിലയും ഉയർന്നു. ബാങ്കോക്കിലെ ആർ.എസ്.എസ് ഫോർ വില കിലോയ്ക്ക് 278 രൂപയിലെത്തി. ഏറെക്കാലത്തിനുശേഷം ആഭ്യന്തര വില രാജ്യാന്തര വിലയെ മറികടന്നതും ശ്രദ്ധേയമാണ്. വ്യവസായികൾ ഇറക്കുമതിക്കായി സമ്മർദ്ദം ചെലുത്താത്തതിനാൽ ആഭ്യന്തര വില ഇനിയും ഉയർന്നേക്കും

കുരുമുളകിന് ഉത്സവത്തിളക്കം

നവരാത്രി–ദീപാവലി സീസൺ മുന്നിൽക്കണ്ട് ഉത്തരേന്ത്യയിലെ മസാല കമ്പനികൾ വാങ്ങൽ വർദ്ധിപ്പിച്ചതോടെ കുരുമുളക് വിലയും കുതിച്ചു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 10 രൂപയുടെ വർദ്ധനയുണ്ടായി. വില ഉയർന്നതോടെ വിപണിയിലെത്തുന്ന കുരുമുളകിന്റെ അളവ് കുറഞ്ഞു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ ഇടനിലക്കാർ ചരക്ക് പിടിച്ചുവയ്ക്കുന്നതായും വ്യാപാരികൾ പറയുന്നു. ബ്രസീലിൽ വിളവെടുപ്പ് ആരംഭിച്ചതോടെ ഇറക്കുമതി സമ്മർദ്ദം വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും ശ്രദ്ധേയമാണ്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ- 7825 ഡോളർ

ശ്രീലങ്ക- 6700 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

ശ്രീലങ്ക- 6700 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

വിയറ്റ്നാം- 6100 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVARATHRI, BLACK PEPER, PEPPER PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE