ചോറിനൊപ്പം കുറച്ച് ചമ്മന്തിയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ രുചി തന്നെ മാറും. മലയാളികളുടെ തീൻമേശയിൽ കാലങ്ങളായി ഇടംപിടിച്ച ഒന്നാണ് ചമ്മന്തി. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവുമെല്ലാം ചമ്മന്തി കഴിക്കാറുണ്ട്. എന്നാൽ തിരക്കിനിടയിൽ തേങ്ങ ചിരകാനും അരയ്ക്കാനുമുള്ള മടി കാരണം പലപ്പോഴും ചമ്മന്തി വേണ്ടെന്ന് വയ്ക്കാറുണ്ട്. ഇനി അതിന്റെ പേരിൽ ചമ്മന്തി ഒഴിവാക്കേണ്ട. തേങ്ങയില്ലാതെ, വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് രുചികരമായൊരു ചമ്മന്തി തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കിയാലോ?.
ആദ്യം ഒരു പാനിൽ ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇനി അതിലേക്ക് വറ്റൽമുളക്, വെളുത്തുള്ളി എന്നിവ ചെറിയ തീയിൽ വറുത്തെടുക്കാം. തക്കാളിയും ചെറുതായി വറുത്തെടുക്കണം. ഇനി ചുട്ട വറ്റൽ മുളക്, വെളുത്തുള്ളി, തക്കാളി, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് മിക്‌സിയിൽ ഒന്ന് ചതച്ചെടുക്കുക ( പേസ്റ്റ് രൂപത്തിലാകരുത്). ശേഷം അതിന് മുകളിൽ കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിക്കാം. നല്ല കിടിലൻ ചമ്മന്തി റെഡി. ഇനി നല്ല ചൂട് ചോറിനൊപ്പമോ ദോശയ്‌ക്കൊപ്പമോ വിളമ്പാം.
A simple and tasty chammanthi can be prepared without grating or grinding coconut. Made with tomato, dried red chillies, garlic, asafoetida, salt and coconut oil, this quick recipe can be prepared within minutes and served with hot rice or dosa.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |