SignIn
Kerala Kaumudi Online
Saturday, 31 October 2026 2.01 PM IST

കരിമീനും മസാലകളും വാഴയിലയും വെളിച്ചെണ്ണയും ചേരേണ്ടതുപോലെ ചേർന്നപ്പോൾ സായിപ്പ് ഔട്ട്, കൂട്ടിന് നെത്തോലി വറുത്തതും

karimeen
കരിമീൻ പൊള്ളിച്ചത്

ലോകത്തെ മികച്ച 100 മീൻ വിഭവങ്ങളുടെ പട്ടികയിൽ നമ്മുടെ സ്വന്തം കരിമീൻ പൊള്ളിച്ചതും ഇടംപിടിച്ചു. ഇതിനൊപ്പം തമിഴ്‌നാടിന്റെ നെത്തോലി വറുത്തതിനും ഇടം കിട്ടി.ഭക്ഷണപ്രേമികളുടെയും സഞ്ചാരികളുടെയും ആഗോള വഴികാട്ടിയെന്ന് വിളിപ്പേരുള്ള ടേസ്റ്റ് അറ്റ്‌ലസിലാണ് കരിമീനും നെത്തോലി വറുത്തതും ഉൾപ്പെട്ടത്.

കരിമീൻ പൊള്ളിച്ചതിന് 34-ാം സ്ഥാനം ലഭിച്ചപ്പോൾ നെത്തോലി വരുത്തതിന് 65-ാം സ്ഥാനം ലഭിച്ചു. സാധാരണഗതിയിൽ ഏഷ്യൻ, യൂറോപ്യൻ, തെക്കേ അമേരിക്കൻ വിഭവങ്ങളാണ് ടേസ്റ്റ് അറ്റ്‌ലസിൽ ഇടംപിടിക്കുന്നത്. അതിനാൽത്തന്നെ കരിമീനിനും നെത്തോലിക്കും ലഭിച്ചത് അത്യപൂർവ നേട്ടമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിന്റെ സംസ്ഥാന മത്സ്യം കൂടിയാണ് കരിമീൻ.

4.2 റേറ്റിംഗ് നേടിയാണ് കരിമീൻ പൊള്ളിച്ചത് പട്ടികയിൽ ഇടംനേടിയത്. കേരളത്തിലെ കായലുകളിൽ ധാരാളമായി കാണുന്ന ഗ്രീൻ ക്രോമൈഡ് അല്ലെങ്കിൽ പേൾ സ്പോട്ട് എന്നറിയപ്പെടുന്ന കരിമീനാണ് വിഭവത്തിലെ പ്രധാന ഐറ്റം.ഇഞ്ചിയും വെളുത്തുള്ളിയും മസാലകളും ചേർത്ത കരിമീൻ വാഴയിലയിൽ പൊതിഞ്ഞ് വെളിച്ചെണ്ണയുടെ സഹായത്തോടെ പൊള്ളിച്ചെടുക്കുമ്പോഴുള്ള സുഗന്ധത്തിലും രുചിയിലും ആരും വീണുപോകുമെന്നതിന് ഇതിൽപ്പരം മറ്റൊരു തെളിവെന്തിന്? രുചികരങ്ങളായ മസാലകൾ ചേർത്ത് നെത്തോലി നന്നായി മൊരിച്ചെടുക്കുന്നതാണ് നെത്തോലി 65. മസാലയുടെ രുചിതന്നെയാണ് ഇതിനെ വേറിട്ട് നിറുത്തുന്നത്.

കരിമീൻ പൊള്ളിച്ചതും നെത്തോലി വറുത്തതും പട്ടികയിൽ ഇടംപിടിച്ചത് രാജ്യത്തിന്റെയും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെയും ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാക്കും എന്നാണ് കരുതുന്നത്. ഇന്ത്യയുടെ വിപുലവും സമ്പന്നവുമായ പാചക പാരമ്പര്യത്തിന് ലഭിച്ച അംഗീകാരമായാണ് ഭക്ഷണപ്രേമികൾ ഈ നേട്ടത്തെ വിലയിരുത്തുന്നത്.

English Summary

Kerala's traditional dish, Karimeen Pollichathu (pearl spot fish roasted in banana leaf), has secured a place on the list of the world's 100 best fish dishes. Tamil Nadu's Nethili Fry (anchovy fry) has also made it onto the list.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARIMEEN POLLICHATHU, BEST FISH DISHES IN THE WORLD, KERALA FISH DELICACY, KARIMEEN POLLICHATHU KERALA, KARIMEEN POLLICHATHU RANKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE