SignIn
Kerala Kaumudi Online
Saturday, 25 July 2026 11.04 PM IST

പാലും ചായപ്പൊടിയും വേണ്ട,​ അരികൊണ്ട് ഒരു സ്പെഷ്യൽ ചായ,​ പരീക്ഷിച്ചാലോ?​

special-tea
പ്രതാകാത്മക ചിത്രം

ചായ എന്നും മലയാളികളുടെ ഒരു ബലഹീനതയാണ്. രാവിലെയും വൈകിട്ടും ചായ ഒഴിവാക്കാത്തവരാണ് നമുക്ക് ചുറ്റുമുള്ള പലരും. വ്യത്യസ്തമായ ചായ രുചികൾ പരീക്ഷിക്കുന്നവരും കുറവല്ല. ഇന്ത്യയിൽ തന്നെ ഓരോ സംസ്ഥാനങ്ങളിലെയും ചായകൾ വ്യത്യസ്തമാണ്.

അധികമാരും കേട്ടിട്ടില്ലാത്ത ഒരു ചായയാണ് അരിമണി ചായ. വറുത്ത അരിയും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു നാടൻ കട്ടൻ ചായയാണ് ഇത്. ഏലയ്ക്കയും ശർക്കരയും ചേർത്ത ചൂടുള്ള കട്ടൻ ചായയിലേക്ക് വറുത്ത അരിയും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് ഇത്. പഴയകാല ഓർമകളുള്ള ഒരു നാടൻ പാനീയമാണിത്.

ആവശ്യമായ ചേരുവകൾ

  • അരി (പച്ചരി) - 1 അല്ലെങ്കിൽ 2 ചെറിയ സ്പൂൺ
  • തേങ്ങ ചിരകിയത് - അല്പം
  • കട്ടൻ ചായ (ഏലയ്ക്ക, പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്തത്) - 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

  • അരി നന്നായി കഴുകുക
  • ഒരു ചട്ടിയിൽ അരിയും ചിരകിയ തേങ്ങയും ചേർത്ത് ചെറുതീയിൽ നന്നായി വറുത്തെടുക്കുക.
  • അരിയും തേങ്ങയും ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം.
  • തയ്യാറാക്കി വച്ചിരിക്കുന്ന ചൂടുള്ള കട്ടൻ ചായയിലേക്ക് ഈ വറുത്ത അരിയും തേങ്ങയും ചേർക്കുക.
  • ഇത് നന്നായി ഇളക്കി ഉപയോഗിക്കാം.

English Summary

Arimani Chaya is a traditional Kerala-style black tea made by adding roasted rice and grated coconut to hot black tea flavored with cardamom and sweetened with sugar or jaggery. This unique drink carries nostalgic village flavors and is easy to prepare. Simply roast the rice and coconut until golden, then mix them into freshly brewed hot black tea before serving.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL TEA, KERALA SPECIAL TEA, ARIMANI CHAYA, TEA WITH RICE AND JAGGERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY