SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.01 AM IST

അദ്ധ്യാപിക ചൂരൽകൊണ്ട് അടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്

sandra

കല്ലമ്പലം: ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക ചൂരൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കല്ലമ്പലം കവലയൂർ ഗവ.എച്ച്.എസ്.എസ് വിദ്യാർത്ഥിനി കവലയൂർ വെൺപാലവട്ടം കോണത്തുവീട്ടിൽ സുനിൽ-സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്. ഇംഗ്ലീഷ് അദ്ധ്യാപികയാണ് അടിച്ചതെന്നാണ് പരാതി.

കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. ഇംഗ്ലീഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗത്തിൽ എഴുതാത്തിനെ തുടർന്ന് ചൂരൽ കൊണ്ട് വലതുകൈയിൽ അടിച്ചെന്നാണ് പരാതി. രണ്ട് വിരലുകൾക്ക് വേദന അനുഭവപ്പെട്ട കുട്ടി ശനിയാഴ്‌ച വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വിരലിൽ ചതവ് കണ്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ക്ലാസിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് മറ്രു കുട്ടികൾക്കൊപ്പം സാന്ദ്രയെയും അടിച്ചതെന്നും സംഭവം വിശദമായി പരിശോധിക്കുമെന്നും എച്ച്.എം എ.പി.ശ്രീകല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA