പഴയ ആൻഡ്രോയിഡ് പതിപ്പായ ആൻഡ്രോയിഡ് 6.0 ഉപയോഗിക്കുന്ന ഫോണുകൾക്കുള്ള ഗൂഗിൾ പ്ലേ സർവീസുകൾ അവസാനിപ്പിച്ച് ഗൂഗിൾ. ഇനിമുതൽ ഗൂഗിൾ പ്ലേ സർവീസ് ലഭിക്കണമെങ്കിൽ ആൻഡ്രോയിഡ് 7.0 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പുകൾ ആവശ്യമാണ്. 2015ൽ പുറത്തിറങ്ങിയ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന 6.0 ഫോണുകളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.
പെട്ടെന്നൊരു ദിവസംകൊണ്ടൊന്നും ഫോണുകളുടെ പ്രവർത്തനം നിലയ്ക്കില്ല. കോളിംഗ്, മെസേജിംഗ്, ഫോട്ടോഗാലറി, മറ്റ് ആപ്പുകൾ എന്നിവ തുടർന്നും പ്രവർത്തിക്കും. എന്നാൽ വരും ദിവസങ്ങളിൽ പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ, പ്ലേ സ്റ്റോർ വഴി ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കാതെ വരാം. ഡെവലപ്പർമാർ പഴയ പതിപ്പുകൾക്കുള്ള പിന്തുണ ഘട്ടംഘട്ടമായി പിൻവലിക്കുന്നതോടെ ഫോണിന്റെ പ്രവർത്തനം പതുക്കെയാകും.
ഗൂഗിൾ പ്ലേ സർവീസസ്
ഗൂഗിൾ പ്ലേ സ്റ്റോറും ഗൂഗിൾ പ്ലേ സർവീസസും രണ്ടും രണ്ടാണ്. ആൻഡ്രോയിഡ് ഫോണുകളുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്ലേ സർവീസസ്. പുഷ് നോട്ടിഫിക്കേഷനുകൾ, ലൊക്കേഷൻ ട്രാക്കിംഗ്, ഗൂഗിൾ മാപ് സേവനങ്ങൾ, ഡാറ്റ സിങ്കിംഗ്, സെക്യൂരിറ്റി വെരിഫിക്കേഷൻ തുടങ്ങിയ പ്രൈമറി ഫീച്ചറുകളെല്ലാം ഏകോപിപ്പിക്കുന്നത് ഗൂഗിൾ പ്ലേ സർവീസസാണ്. പല പ്രമുഖ ആപ്പുകളും ശരിയായി പ്രവർത്തിക്കാനും അപ്‌ഡേറ്റ് ആകാനും ഇതിന്റെ പ്രവർത്തനം അത്യാവശ്യമാണ്.
ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലേക്ക് പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കാതെ വരും. ചില ആപ്പുകൾ പൂർണമായി പ്രവർത്തനം നിർത്താനും സാദ്ധ്യതയുണ്ട്. നോട്ടിഫിക്കേഷനും ലൊക്കേഷനും തടസപ്പെടാം
ഗൂഗിൾ പ്ലേ സർവീസസ് അപ്‌ഡേറ്റ് ലഭിക്കാതാകുന്നതോടെ ഫോണിന് പുതിയ സെക്യൂരിറ്റി സംരക്ഷണം കിട്ടില്ല. ഇത് ഫോൺ ഹാക്ക് ചെയ്യപ്പെടാനും വിവരങ്ങൾ ചോരാനുമുള്ള സാദ്ധ്യത കൂട്ടുന്നു. അതിനാൽ, ആൻഡ്രോയിഡ് 6.0 ഫോൺ ഉപയോഗിക്കുന്നവർ സുരക്ഷിതമായിരിക്കാൻ പുതിയ മോഡൽ ഫോണുകളിലേക്ക് മാറുന്നതാണ് അഭികാമ്യം.
Google has ended Play Services support for Android 6.0 devices, now requiring Android 7.0 or higher. Phones from 2015 are primarily affected. While basic functionality remains, users will be unable to download new apps or update existing ones, and security updates will cease, increasing vulnerability. Upgrading to newer models is recommended for continued safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |