
തൃശൂർ: സി.പി.എം നേതാവ് പി.കെ. ശ്രീമതി തന്റെ അമ്മയുടെ പെൻഷൻ കൈപ്പറ്റുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കുന്നംകുളം മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ മകൻ അജിത് കുമാർ പറഞ്ഞു. പേരിലെ സാമ്യംമൂലമുള്ള വിവാദമാണിത്. അറിവില്ലായ്മ കൊണ്ടോ മനഃപൂർവമോ ആണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. പി.കെ. ശ്രീമതിക്ക് തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |