SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.09 PM IST

നിതിൻ രാജിന്റെ മരണം ഇനി പുതിയ സംഘം അന്വേഷിക്കും; പൊലീസിനെതിരെ സഹോദരി

READ ENGLISH VERSION
nithin-raj-death-
ഡോ. റാം, നിതിൻ രാജ്

തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെയെല്ലാം മാറ്റും. അതേസമയം, ഡോ. റാമിനെ വിട്ടയച്ച സംഭവത്തിൽ നിതിൻ രാജിന്റെ കുടുംബം പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഡോ. റാമിനെ വിട്ടയച്ചത് പൊലീസുമായുള്ള ഒത്തുകളിയിലൂടെയെന്നാണ് നിതിൻ രാജിന്റെ സഹോദരി രാഖിയുടെ ആരോപണം. 'ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടന്നത്. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. സുപ്രീം കോടതി വരെ പോയ കേസിൽ വളരെ നിസാരമായാണ് പ്രതിക്ക് സൗകര്യം ചെയ്‌ത് കൊടുത്തത്. പ്രതിയുടെ കുടുംബക്കാർ വരെ അവിടെയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയാണ് ഉണ്ടായത്. കേസിനെക്കുറിച്ച് ചോദിക്കുമ്പോൾ പോലും കൃത്യമായി മറുപടി ലഭിച്ചിട്ടില്ല. പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ട്. നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്' - രാഖി പറഞ്ഞു.

ഡോ. റാമിനെ കോടതി വിട്ടയച്ചത് ക്രൈംബ്രാഞ്ചിന്റെ ഗുരുതര വീഴ്‌ച കാരണമെന്ന ആരോപണം ഉയർന്നിരുന്നു. അറസ്റ്റ് രേഖാമൂലം പ്രതിയെ അറിയിക്കുന്നതിൽ വീഴ്‌ചയുണ്ടായി. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയെന്നും ആരോപണമുയർന്നിരുന്നു.

English Summary

A new police team led by SP Mohanachandran will investigate the death of BDS student Nithin Raj. His sister alleged that the release of Dr. Ram was the result of police collusion and expressed hope that the new investigation team would ensure justice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN RAJ DEATH, NITHIN RAJ CASE, POLICE INVESTIGATION, NITHIN RAJ MARANAM, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY