SignIn
Kerala Kaumudi Online
Sunday, 25 October 2026 5.25 PM IST

മയോണൈസിനെ കടത്തിവെട്ടുന്ന രുചി: വെളുത്തുള്ളികൊണ്ടുള്ള ഇതൊന്ന് പരീക്ഷിക്കൂ

garlic-sauce
പ്രതീകാത്മക ചിത്രം

മയോണൈസ് ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മന്തി, ഷവർമ, ഫ്രെഞ്ച് ഫ്രൈസ്, സാൻഡ്‌വിച്ച് എന്നിവയ്ക്കൊപ്പം മയോണൈസ് നിർബന്ധമാണ്. എന്നാൽ ഇന്ന് മയോണൈസ് ഏറെ അപകടകരമാണ്. സാധാരണ മയോണൈസ് ഉണ്ടാക്കാൻ പച്ചമുട്ടയാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.

ഇത്തരം സാചര്യങ്ങളിൽ മയോണൈസിന് പകരം എന്ത് ഉപയോഗിക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ മയോണൈസിന് പകരക്കാരനുണ്ട്. വെറും നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ലെബനീസ് വെളുത്തുള്ളി സോസ്. ഷവർമ, ഫ്രെഞ്ച് ഫ്രൈസ്, സാൻഡ്‌വിച്ച് എന്നിവയ്‌ക്കൊപ്പം ഇത് മികച്ചതാണ്. എങ്ങനെയാണ് ലെബനീസ് വെളുത്തുള്ളി സോസ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളുത്തുള്ളി(തൊലി കളഞ്ഞത്)- ഒരു കപ്പ്
  • വെജിറ്റബിൽ ഓയിൽ- രണ്ട് കപ്പ്
  • നാരാങ്ങാനീര്- അര കപ്പ്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ആദ്യം തൊലികളഞ്ഞ വെളുത്തുള്ളി മിക്സിയുടെ ജാറിലിട്ട് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം. നല്ല പേസ്റ്റ് രൂപത്തിൽ വേണം അരച്ചെടുക്കാൻ. ഇനി ഇതിലേയ്ക്ക് മൂന്ന് ടേബിൾ സ്‌പൂൺ വെജിറ്റബിൽ ഓയിൽ ചേർത്ത് വീണ്ടും അടിക്കണം. ബാക്കിയുള്ള വെജിറ്റബിൽ ഓയിൽ കൃത്യമായ ഇടവേളകളിൽ കുറച്ചുകുറച്ചായി ചേർത്ത് നന്നായി അടിച്ചെടുക്കാം.

ഇത് നല്ല ക്രീം പരുവമാകാൻ തുടങ്ങുമ്പോൾ നാരങ്ങനീര് ചേർത്ത് വീണ്ടും അടിച്ചെടുക്കണം. സോസ് നല്ല കട്ടിയുള്ളതും ക്രീമിയുമാകുന്നത് വരെ (ഏകദേശം 10-15 മിനിറ്റ്) മിക്സിയിലിട്ട് അടിച്ചെടുക്കണം. രുചികരമായ ലെബനീസ് വെളുത്തുള്ളി സോസ് തയ്യാർ. ഇത് ഒരു ബൗളിലേയ്ക്ക് മാറ്റി ടിഷ്യൂ പേപ്പർകൊണ്ട് മൂടി രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം. അടുത്ത ദിവസം മുതൽ ഇത് ഉപയോഗിച്ച് തുടങ്ങാം. ബാക്കി വരുന്ന സോസ് വായുകടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വിളമ്പുന്നതിന് മുൻപ് സോസിലേയ്ക്ക് അൽപ്പം കുരുമുളക് പൊടിയോ മല്ലിയിലയോ പുതിനയിലയോ ചേർക്കുന്നത് രുചി ഇരട്ടിയാക്കും.

English Summary

Raw egg-based mayonnaise poses food poisoning risks, prompting an urgent need for safer alternatives. This article introduces a quick, four-ingredient Lebanese garlic sauce as an ideal substitute. Easily prepared, this creamy, thick sauce is recommended for popular dishes like shawarma, French fries, and sandwiches, offering a healthier and equally flavorful condiment option for consumers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LABANESE GARLIC SAUSE, GARLIC SAUCE RECIPE, FOOD RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE