SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.50 PM IST

കൃത്രിമ നിറമോ രാസവസ്തുക്കളോ വേണ്ട: മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചികരമായ കരിക്ക് ജാം

tender-coconut-jam
പ്രതീകാത്മക ചിത്രം

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ജാം. വ്യത്യസ്ത രുചിയിലും നിറത്തിലും ജാം വിപണിയിൽ ലഭ്യമാണ്. ഇത്തരം ജാമുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നവരുമുണ്ട്. എന്നാൽ സാധാരണ ജാമിൽ നിന്നും വ്യത്യസ്തമായി ഒരു കരിക്ക് ജാം തയ്യാറാക്കിയാലോ?​. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഈ കരിക്ക് ജാം കുട്ടികൾക്ക് ധൈര്യമായി നൽകാം. ബ്രെഡിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ മികച്ചാണിത്. എങ്ങനെയാണ് കരിക്ക് ജാം തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ‌

  • കരിക്ക്- രണ്ട് കപ്പ് (കൂടുതൽ വിളയാത്തതാണ് നല്ലത്)
  • പഞ്ചസാര- : ആവശ്യത്തിന്
  • നെയ്യ് അല്ലെങ്കിൽ ബട്ടർ
  • നാരങ്ങാനീര്- ഒരു ടേബിൾ സ്‌പൂൺ
  • ഏലയ്ക്കാപ്പൊടി- കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്നവിധം

ആദ്യം കരിക്കിന്റെ കാമ്പ് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം അടിക്കട്ടിയുള്ള ഒരു പാൻ അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് കരിക്കിൻ പേസ്റ്റ് ചേർത്തുകൊടുക്കണം. ഇത് നന്നായി ഇളക്കണം. ഇനി നിങ്ങളുടെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേർത്തുകൊടുക്കാം. അല്ലെങ്കിൽ എത്രയാണോ കരിക്ക് എടുത്തിരിക്കുന്നത് അതേ അളവിൽ പഞ്ചസാര ചേർക്കാവുന്നതാണ്. ഇനി നന്നായി ഇളക്കി യോജിപ്പിക്കണം. മീഡിയം തീയിൽ ഇതിനെ കുറുക്കിയെടുക്കണം.

പഞ്ചസാര പൂർണമായും ഉരുകി കരിക്കുമായി ചേർന്ന് തിളക്കാൻ തുടങ്ങും. അടിയിൽ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മിശ്രിതം നന്നായി കുറുകി പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ അൽപ്പം നെയ്യും ഏലയ്ക്കാപ്പൊടിയും നാരങ്ങാനീരും ചേർത്ത് ഇളക്കിയോജിപ്പിക്കണം. ജാമിന്റെ പരുവമാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചൂടാറാൻ വയ്ക്കണം. പൂർണമായും തണുത്ത ശേഷം വൃത്തിയുള്ളതും ഈർപ്പമില്ലാത്തതുമായ ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി സൂക്ഷിക്കാം. കെമിക്കലുകൾ ചേർക്കാത്തതിനാൽ ഈ ജാം ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുന്നതാണ്. ഫ്രിഡ്ജിൽ വച്ചാൽ രണ്ടാഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും. ചപ്പാത്തിക്കൊപ്പവും ബ്രഡിനൊപ്പവും കരിക്ക് ജാം മികച്ചതാണ്.

English Summary

A unique recipe for homemade tender coconut jam, known as Karikku Jam, is presented. This nutritious and delicious alternative to conventional jams is prepared without artificial colors or chemicals, making it suitable for children. The process involves blending tender coconut pulp, cooking it with sugar, and adding ghee, cardamom, and lemon juice until it reaches a jam-like consistency, ideal with bread or chapati.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TENDER COCONUT JAM, JAM RECIPE, TENDER COCONUT JAN RECIPE, EASY JAM RECIPE, HOMEMADE JAM RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE