SignIn
Kerala Kaumudi Online
Wednesday, 14 October 2026 11.33 PM IST

കുറഞ്ഞ വിലയ്‌ക്ക് അതിവേഗ മൊബൈൽ ഡാറ്റ, സാധാരണക്കാർക്കായി മറ്റേത് കമ്പനികളുടെ പ്ളാനിനെക്കാൾ ലാഭമുള്ള ഓഫറുമായി ബിഎസ്എൻഎൽ

bsnl-plan
ബിഎസ്‌എൻഎൽ

കുറഞ്ഞ വിലയ്‌ക്ക് അതിവേഗ ഡാറ്റ യൂസേജും സൗജന്യ എസ്എംഎസും വോയിസ് കോൾ സംവിധാനവുമുള്ള ഡാറ്റ പ്‌ളാനുകൾ ഏതൊരു സാധാരണ സ്‌മാർട്‌ഫോൺ ഉപഭോക്താവിന്റെയും സ്വപ്‌നമാണ്. ജിയോയടക്കം സ്വകാര്യ കമ്പനികൾ പലതും 300 രൂപയോ അതിനുമുകളിലോ ആണ് ഇത്തരം നിരവധി സൗജന്യങ്ങളുള്ള പ്‌ളാനുകൾക്ക് ചാർജ് ചെയ്യുന്നത്. എന്നാൽ ഏതൊരാൾക്കും ഇപ്പറഞ്ഞ ഓഫറുകളുള്ള പ്‌ളാൻ ഇനി റീചാർജ് ചെയ്യാം അതും 32 ദിവസത്തെ വാലിഡിറ്റിയിൽ. ബിഎസ്‌എൻഎൽ ആണ് ഇത്തരമൊരു ഓഫർ മുന്നോട്ടുവയ്‌ക്കുന്നത്.

202 രൂപയുടെ പ്രീപെയ്‌ഡ്‌ പ്‌ളാനിൽ 300 മിനിട്ട് വോയിസ്‌കോളും 32 ദിവസത്തെ കാലാവധിയും ഒപ്പം 5ജിബി അതിവേഗ ഡ‌ാറ്റയുമാണ് കമ്പനി നൽകുന്നത്. അനുവദനീയമായ പരിധി കഴിഞ്ഞാൽ 40കെബിപിഎസ് സ്‌പീഡിൽ ഡാറ്റ ലഭിക്കും. 100 എസ്‌എംഎസും ഉപഭോക്താവിന് ഇൻഷ്വറൻസും ഈ പ്‌ളാനിലുണ്ട്. ബിഎസ്‌എൻഎൽ വെബ്‌സൈറ്റിലോ ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പിലോ കയരി ഈ ആപ്പിനെ കുറിച്ച് പരിശോധിക്കാവുന്നതാണ്.

30 ദിവസം കാലാവധിയുള്ള പ്‌ളാനാണെങ്കിൽ 247 രൂപയുടെ പ്രീപെയ്‌ഡ് പ്‌ളാനും ബിഎസ്‌എൻഎലിലുണ്ട്. 50 ജിബി അതിവേഗ ഡാറ്റയാണ് ഇതിന്റെ ഉപഭോക്താവിന് കിട്ടുക. അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, 10 രൂപയുടെ ടോക് വാല്യുവും ഈ പ്ളാനിൽ ലഭിക്കും. ഇതൊരു സ്‌പെഷ്യൽ താരിഫ് വൗച്ചറാണ്.

English Summary

BSNL offers an affordable ₹202 prepaid plan featuring 5GB of high-speed data, 300 minutes of voice calls and a validity of 32 days. The plan is aimed at smartphone users looking for budget-friendly connectivity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSNL, PREPAID PLAN, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE