SignIn
Kerala Kaumudi Online
Wednesday, 04 November 2026 2.16 PM IST

അടുക്കളയിലെ ഈ അഞ്ച് വസ്തുക്കൾ സൂക്ഷിക്കുക; കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഭീഷണിയാണ്

kitchen
പ്രതീകാത്മക ചിത്രം

എല്ലാവരുടെയും വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുക്കള. എന്നാൽ ഈ അടുക്കളയിൽ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ മുതൽ തിളങ്ങുന്ന അലുമിനിയം ഫോയിൽ വരെ ആരോഗ്യത്തിന് ദോഷമാണെന്ന് മനസിലാക്കണം.

അതിൽ പ്രധാനമാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ. നോൺ സ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാക്കുന്നത് വിഷപ്പുക പുറത്തുവിടാൻ കാരണമാകും. കൂടാതെ പാത്രങ്ങളിലെ പോറലുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് ചോർന്നിറങ്ങാം. ഭക്ഷണം പൊതിയാനും ബേക്ക് ചെയ്യാനും വ്യാപകമായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിലും ആരോഗ്യത്തിന് ദോഷമാണ്. അസിഡിറ്റിയുള്ള ഭക്ഷണങ്ങളോടൊപ്പം ഉപയോഗിക്കുമ്പോഴോ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോഴോ ഇതിലെ ലോഹം ഭക്ഷണത്തിലേക്ക് കലരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പഴയതോ താഴ്ന്ന നിലവാരമുള്ളതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവ് ചെയ്യുമ്പോഴോ എണ്ണമയമുള്ളതും അസിഡിറ്റി ഉള്ളതും ചൂടുള്ളതുമായ ഭക്ഷണം സൂക്ഷിക്കുമ്പോഴോ അപകടകാരികളായ രാസവസ്തുക്കൾ പുറത്തുവിടുന്നു. കറുത്തനിറത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ പലപ്പോഴും ഇലക്ട്രോണിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് നിർമിച്ചവയാണ്. അതിനാൽ ഉയർന്ന അളവിൽ വിഷാംശം അടങ്ങിയിരിക്കാം.

അടുക്കളയിലെ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചിൽ ടോയ്ലറ്റിനെക്കാൾ കൂടുതൽ രോഗാണുക്കളും ബാക്ടീരിയകളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇവ കൃത്യമായ ഇടവേളകളിൽ മാറ്റാനും അണുവിമുക്തമാക്കാനും മറക്കരുത്.

English Summary

Several commonly used kitchen items may pose health risks if not handled properly. Overheating non-stick cookware can release harmful fumes, while scratched coatings may deteriorate. Aluminium foil may leach metal into food, especially when used with acidic foods or at high temperatures. Old or low-quality plastic containers may release harmful chemicals when heated.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KITCHEN HEALTH HAZARDS, NON STICK COOKWARE, ALUMINIUM FOIL SIDE EFFECTS, PLASTIC CONTAINERS HEALTH RISKS, KITCHEN SPONGE BACTERIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE