SignIn
Kerala Kaumudi Online
Sunday, 21 June 2026 6.54 PM IST

ഹോട്ടലിലെ ഗ്ലാസുകൾ ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടില്ലേ, ഇല്ലെങ്കിൽ അറിയണം

READ ENGLISH VERSION
glass

ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തവർ ചുരുക്കമായിരിക്കും. നമുക്ക് മുന്നിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമെത്തുന്നതിന് മുൻപേ എത്തുന്നത് ഗ്ലാസുകളും പ്ലേറ്റുകളും ചൂടുവെള്ളവുമായിരിക്കും. ചില ഹോട്ടലുകളിൽ ജീവനക്കാർ തന്നെ ഗ്ലാസുകളിൽ വെള്ളമൊഴിച്ചുതരും. അല്ലെങ്കിൽ നമ്മൾ തന്നെ വെള്ളമൊഴിക്കും. അതിനുമുൻപ് ആ ഗ്ലാസുകളും പാത്രങ്ങളും ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ?

പ്ലേറ്റുകളിലും ഗ്ലാസുകളിലും ചീഞ്ഞ മുട്ടയുടെ ഗന്ധമായിരിക്കുമെന്നാണ് ചിലർ പറയുന്നത്. ഉപയോഗിക്കുന്നതിനു മുൻപ് ഗ്ലാസ് കഴുകിയിട്ടും എന്തുകൊണ്ട് ദുഗന്ധം നിലനിൽക്കുന്നുവെന്നാണ് ചോദിക്കുന്നത്. ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി ദി ക്ലാരിഡ്ജസിലെ എക്സിക്യൂട്ടീവ് സൂസ് ഷെഫ് ചേതൻ രാജ് രംഗത്തെത്തിയിരിക്കുകയാണ്. ഗ്ലാസിനുള്ളിൽ തിങ്ങിനിൽക്കുന്ന മോശം വായു കാരണമാണ് ദുർഗന്ധമുണ്ടാകുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ഉപയോഗ ശേഷം കഴുകിയ ഗ്ലാസ് തലകീഴായി വയ്ക്കുമ്പോൾ ഈർപ്പം നിറഞ്ഞ വായു മണിക്കൂറോളം കെട്ടിനിൽക്കുകയാണ്. ഈ സാഹചര്യങ്ങളിൽ ഗ്ലാസുകളിൽ ബാക്ടീരിയകൾ പെരുകാൻ സാദ്ധ്യതയേറെയാണ്.അങ്ങനെയുണ്ടാകുന്ന ബാക്ടീരിയകളാണ് സൽഫർ സംയുക്തകളെ ഉൽപ്പാദിപ്പിക്കുന്നത്. അതാണ് ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് കാരണമാകുന്നത്. ഇങ്ങനെയുള്ള പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. കഴുകിയ ഗ്ലാസ് നന്നായി ഉണക്കിയാൽ മാത്രം പ്രശ്നം പരിഹരിക്കാൻ സാധിക്കണമെന്നില്ല.

മറ്റുകാരണങ്ങൾ

1. വൃത്തികെട്ടതോ മോശമായതോ ആയ ഡിഷ്‌വാഷറുകൾ ഉപയോഗിക്കുന്നത്.

2. മലിനമായ ജലത്തിൽ വീണ്ടും വീണ്ടും പാത്രങ്ങൾ കഴുകുന്നത്.

3. കഠിനജല നിക്ഷേപങ്ങൾ ജൈവവസ്തുക്കളുമായി പ്രതിപ്രവർത്തിക്കുന്നത്.

4. വൃത്തിയാക്കിയ പാത്രങ്ങൾ മലിനമായ സ്ഥലത്ത് ശേഖരിച്ചുവയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, GLASS, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE