വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നാണ് നല്ല നാടൻ ഭക്ഷണം. എന്നാൽ, കാനഡയിൽ താമസിക്കുന്ന ബൻഷ്‌ദീപ് സിംഗ് എന്ന ഇന്ത്യൻ യുവാവിനെ സംബന്ധിച്ചിടത്തോളം അതങ്ങനെയല്ല. ഇന്ത്യൻ ഭക്ഷണം ഉപേക്ഷിച്ചതിനാലാണ് തനിക്ക് ഏറ്റവും മികച്ച രീതിയിൽ ഫിറ്റ്‌നസ് നിലനിർത്താൻ സഹായിച്ചതെന്നാണ് യുവാവ് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലായിരുന്നു യുവാവിന്റെ പരമാർശം.
ഏകദേശം ഒന്നരവർഷം മുൻപ് ഇന്ത്യൻ ഭക്ഷണം കഴിക്കുന്ന ശീലം താൻ ഉപേക്ഷിച്ചെന്നാണ് ബൻഷ്‌ദീപ് സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. തന്റെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ പിന്തുടരാൻ ഈ മാറ്റം സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഭക്ഷണക്രമത്തെക്കുറിച്ച് സംസാരിക്കവെ, ദിവസത്തിൽ നാല് നേരം ഭക്ഷണം കഴിക്കുന്നതായും അതിൽ 150 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭക്ഷണം ഒഴിവാക്കാനുള്ള കാരണവും യുവാവ് വിശദീകരിച്ചു. ഇന്ത്യൻ ഭക്ഷണം തയ്യാറാക്കാൻ കൂടുതൽ സമയവും പരിശ്രമവും ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതുമുതൽ വിവിധ ചേരുവകൾ ഒരുക്കുന്നതും മസാലകൾ ചേർക്കുന്നതും തളിക്കുന്നതുമെല്ലാം സമയമെടുക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞാൻ നേരത്തെ ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യുമായിരുന്നു. ആദ്യംതന്നെ അതിന് ഒരുപാട് സമയം വേണം. രണ്ടാമതായി, ഒരുപാട് പലചരക്ക് സാധനങ്ങൾ വാങ്ങണം. പിന്നീട് മസാലകൾ ചേർത്ത് തളിക്കണം. അത് ശരീരത്തെ മോശമായി ബാധിക്കുന്നു'- ബൻഷ്‌ദീപ് സിംഗ് പറയുന്നു.
തന്റെ ഇപ്പോഴത്തെ ഭക്ഷണക്രമം വയറുനിറയ്‌ക്കുന്നതിനൊപ്പം ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിനാൽ മികച്ച മാനസിക സംതൃപ്‌തി അനുഭവപ്പെടുന്നുണ്ടെന്നും യുവാവ് പറഞ്ഞു. വീഡിയോ വൈറലായതോടെ ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇതിനുപിന്നാലെ ആരെയും വേദനിപ്പിക്കാനോ ഇന്ത്യൻ ഭക്ഷണത്തെ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചിട്ടില്ലെന്ന് യുവാവ് വിശദീകരിച്ചു.
A Canadian-based Indian youth sparked debate by claiming that quitting Indian food was one of the best decisions for his fitness. He said his new diet helps him save cooking time and meet his protein goals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |