
ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ആളുകളാണ് ഈ അവസ്ഥ നേരിടുന്നത്. കൃത്യമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാത്തതാണ് ഇതിന് കാരണം. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തിയാല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കഴിയും. ഭക്ഷണത്തിലെ ക്രമീകരണമാണ് ഇതില്‍ പ്രധാനം.
ചോറ്, മൈദ, പഞ്ചസാര തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇവയ്ക്ക് പകരമായി ഫൈബര്‍ (നാരുകള്‍) അടങ്ങിയധാരളം ഭക്ഷണം ശീലമാക്കുന്നത് നല്ലതായിരിക്കും. അരി, ഗോതമ്പ്, ഓട്‌സ്, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.
ശരീരഭാരം നിയന്ത്രിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വര്‍ദ്ധിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതുമാണ്. തലേദിവസം രാത്രി ഒരു ടീസ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം ഈ വെള്ളം കുടിക്കുന്നതും ഉലുവ നന്നായി ചവച്ചരച്ച് കഴിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ രാവിലെ വെറും വയറ്റില്‍ പാവയ്ക്കയുടെയോ അല്ലെങ്കില്‍ നെല്ലിക്കയുടെയോ നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ ക്രമീകരിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ധാരളം വെള്ളം കുടിക്കുന്നത് നല്ലൊരു ശീലമായിരിക്കും. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതിലൂടെ മൂത്രം വഴി രക്തത്തിലെ പഞ്ചസാര പുറന്തള്ളപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |