സുവ: എച്ച്‌ഐവി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി ഭരണകൂടം. പസഫിക് ദ്വീപ സമൂഹത്തിൽ ഉൾപ്പെട്ട ഈ രാജ്യത്ത് മുതിർന്ന 60 പേരിൽ ഒരാൾക്ക് രോഗം സ്ഥീരീകരിക്കുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് 167പേരിൽ ഒരാൾക്കായിരുന്നു രോഗം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന, ചികിത്സ, പ്രതിരോധ സേവനങ്ങൾ എന്നിവ ഭരണകൂടം വിപുലീകരിച്ചു. രാജ്യത്ത് എച്ച്‌ഐവി സംബന്ധമായ സങ്കീർണതകൾ മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പത്ത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഫിജി. രാജ്യത്ത് 2025ൽ മാത്രം 2016 പേർക്കാണ് രോഗം സ്ഥീരീകരിച്ചന്ന് ആരോഗ്യമന്ത്രി അന്റോണിയോ ലാലബലാവു പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികത, സിറിഞ്ച് പങ്കിടൽ തുടങ്ങിയവ വർദ്ധിച്ചുവരുന്ന പ്രവണതയാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
ഗർഭിണികളായ 100 പേരിൽ രണ്ട് പേർക്കും രോഗബാധയുണ്ട്. 2025ൽ എച്ച്‌ഐവി ബാധയോടെ ജനിച്ച 59 കുഞ്ഞുങ്ങളിൽ 18 പേരും ഒരു വയസ് തികയുന്നതിന് മുമ്പ് മരണപ്പെട്ടു. രോഗം ബാധിക്കുന്നത് പകുതിയിൽ അധികവും ലൈംഗിക ബന്ധത്തിലൂടെയാണെന്നും 42 ശതമാനം പേർ മയക്കുമരുന്ന് കുത്തിവച്ചതിലൂടെയാണെന്നും അധികൃതർ അറിയിക്കുന്നു.
Fiji's government has declared a national emergency due to a significant increase in HIV cases. The Pacific island nation now reports 1 in 60 adults infected, a sharp rise from five years prior. This move aims to address growing infant mortality and expand testing, treatment, and prevention services, with drug use and unsafe sex identified as key contributing factors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |