SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.35 AM IST

വർഷങ്ങളായി എടുക്കുന്നത് ഒരേ നമ്പർ, വൃദ്ധയെ തേടി 'ബമ്പർ' ലോട്ടറി; അക്കൗണ്ടിലെത്തുക കോടികൾ

READ ENGLISH VERSION
jackpot

വാഷിംഗ്‌ടൺ: 69കാരി ലോട്ടോ 47 ജാക്ക്‌പോട്ടിൽ സ്വന്തമാക്കിയത് 1.2 മില്യൺ ഡോളർ (11.4 കോടി രൂപ). വർഷങ്ങളായി താൻ ലോട്ടോ 47 നമ്പരുകൾ ഒരേ സെറ്റ് നമ്പറാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആദ്യം കാണുമ്പോൾ താൻ വിശ്വസിച്ചില്ലെന്നും ഭർത്താവിനെ ഉണർത്തി ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പരിശോധിച്ച് ജാക്ക്പോട്ട് ലഭിച്ച വിവരം സ്ഥിരീകരിച്ചെന്നും വൃദ്ധ പറഞ്ഞു. ഈ പണം തങ്ങളുടെ വിശ്രമ ജീവിതം ആസ്വാദിക്കാൻ ഉപയോഗിക്കുമെന്ന് 69കാരി പറഞ്ഞു.

വർഷങ്ങളായി ഒരേ സെറ്റ് നമ്പറുകൾ ഉപയോഗിച്ചാണ് കളിച്ചുകൊണ്ടിരുന്നതെന്ന് അവർ പറയുന്നു. മാർച്ച് 11നാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം കൂടാതെ 100 കണക്കിന് പേർ അഞ്ച് ഡോളർ മുതൽ 5,000 വരെയുള്ള ചെറിയ സമ്മാനങ്ങളും നേടി. 2005 മുതൽ ലോട്ടോ 27 ജാക്ക്പോട്ട് നിലവിലുണ്ട്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പ്രദേശിക സമയം രാത്രി 7.29നാണ് നറുക്കെടുപ്പുകൾ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKPOT, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY