SignIn
Kerala Kaumudi Online
Friday, 21 August 2026 5.54 PM IST

അലാസ്‌കയിൽ ചാർട്ടർ വിമാനം തകർന്നുവീണു, ജീവനക്കാരടക്കം എട്ടുപേർ മരിച്ചു

alaska-crash
പ്രതീകാത്മകചിത്രം

അലാസ്‌ക: പടിഞ്ഞാറൻ അലാസ്‌കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചു. അലാസ്‌ക മേഖലയിലെ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അദ്ധ്യക്ഷൻ ക്ളിന്റ് ജോൺസൺ അറിയിച്ചതനുസരിച്ച് രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ അവരെക്കുറിച്ച് വിവരമില്ല എന്നറിയിച്ചെങ്കിലും പിന്നീട് പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചതനുസരിച്ച് അപകടത്തിൽ പെട്ടവരെല്ലാം മരിച്ചു. കേപ് ന്യുഎൻഹാമിലേക്ക് എത്തുന്നതിനിടെ വ്യാഴാ‌ഴ്‌ച ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. അപകടകാരണം ഇനിയും വ്യക്തമല്ല.

കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെയുണ്ടാകുന്ന രണ്ടാമത് അപകടമാണിത്. ജൂൺമാസത്തിൽ യുഎസ് കോസ്റ്റ് ഗാർഡിന്റെ എംഎച്ച്-60 ജെഹൊക്ക് ഹെലികോപ്റ്റർ അപകടത്തിൽപെട്ട് നാല് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സിറ്റ്ക‌യിലെ ഹാർമർ പർവ്വതത്തിന്റെ സമീപത്താണ് അന്ന് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ സൈന്യം പതിവുള്ള പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്.

English Summary

A charter plane crashed in western Alaska on Thursday afternoon, killing all eight people on board. The victims included two pilots and six passengers, confirmed Clint Johnson, National Transportation Safety Board Chairman for Alaska. The aircraft was en route to Cape Newenham when the accident occurred. Authorities are currently investigating the cause of the fatal crash.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALASKA, USA, FLIGHT ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360