വാഷിംഗ്‌ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ മാസം അവസാനത്തോടെ കരോലിൻ ലീവിറ്റ് പദവിയൊഴിയുമെന്നും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് അവർ സ്ഥാനമൊഴിയുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലീവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് അറിയിച്ചു.
ട്രംപ് അറിയിച്ചതിന് പിന്നാലെ സംഭവത്തിൽ സ്ഥിരീകരണവുമായി കരോലിൻ ലീവിറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. വൈറ്റ് ഹൗസ് പോഡിയത്തിൽ പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്ന് അവർ കുറിച്ചു. ലിബറൽ മാദ്ധ്യമങ്ങളെ ഉത്തരവാദിത്തബോധമുള്ളവരാക്കാനും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള സത്യങ്ങൾ ജനങ്ങൾ അറിയുന്നുവെന്ന് ഉറപ്പാക്കാനും ഇക്കാലയളവിൽ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്‌തരിൽ ഒരാളാണ് 28കാരിയായ കരോലിൻ ലീവിറ്റ്. യുഎസ് പ്രസിഡന്റിന്റെ മുഖ്യവക്താവാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന നേട്ടവും ലീവിറ്റിനായിരുന്നു. പത്രസമ്മേളനങ്ങൾ അനായാസം കൈകാര്യംചെയ്‌തിരുന്ന ലീവിറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ശ്രദ്ധേയയായിരുന്നു. കഴിഞ്ഞ മേയിൽ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കരോലിൻ ലീവിറ്റ് അറിയിച്ചിരുന്നു. വിവിയാന എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും അവർ പറഞ്ഞിരുന്നു.
Karoline Leavitt will step down as White House press secretary at the end of this month to spend more time with her family. President Donald Trump said she will continue serving as his adviser. Leavitt thanked Trump for the opportunity and highlighted her role in defending his administration and addressing the media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |