ഒട്ടാവ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് കാനഡ. ഏകദേശം 2000 കോടി ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് കാനഡ 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചത്. കാനഡയ്ക്ക് മേൽ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് തിരിച്ചടിയായാണ് പുതിയ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം.
സ്റ്റീൽ. ഡെയറി ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കപ്പം നിത്യോപയോഗ സാധനങ്ങളായ സമുദ്ര വിഭവങ്ങൾ, ചീസ്, വസ്ത്രങ്ങൾ, സൗന്ദര്യ വർദ്ധക വസ്കുക്കൾ ടോയ്‌ലെറ്റ് പേപ്പർ എന്നിവയെയും നികുതി വർദ്ധന ബാധിക്കും. ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നികുതി നിരക്കുകൾ സെപ്തംബർ എട്ടു മുതൽ പ്രാബല്യത്തിൽ വരും. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ അതേ നിരക്കിലാണ് തീരുവ ഈടാക്കുക.
ജൂലായിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. തീരുവ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ച നടത്തിയെങ്കിലും തകർന്നു. യു.എസിലേക്കുള്ള കാനഡയുടെ വാർഷിക കയറ്റുമതിയുടെ ഏകദേശം 5 ശതമാനത്തെയാണ് തീരുവ ബാധിക്കുക. പാൽ ഉത്പന്നങ്ങൾ, വൈൻ, നോൺ ആൽക്കഹോളിക് ബിയർ, വസ്ത്രം, സിമന്റ്, ഫർണീച്ചർ തുടങ്ങിയവയെ തീരുവ ബാധിക്കും. യു.എസുമായുള്ള വ്യാപാരത്തിൽ കാനഡ അസമത്വങ്ങൾ കാട്ടുന്നെന്നാണ് ട്രംപിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |