വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ആറാം മാസത്തിലേക്ക് കടക്കവെ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനെ സഹായിക്കുകയോ വ്യാപാരബന്ധം പുലർത്തുകയോ ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാൻ നേരിടേണ്ടിവരിക. ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഞാൻ ഒരു രാജ്യത്തിന്റെ പേര് പറയുന്നില്ല. പക്ഷേ ആ രാജ്യങ്ങൾ അത് അറിയാം. ഇറാനെ ഭീഷണിപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കേണ്ടതുണ്ട്. ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ല'- ട്രംപ് വ്യക്തമാക്കി.
അതേസമയം, യുഎസിന് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇന്നലെ ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യങ്ങളുടെ അറിവില്ലാതെ മേഖലയിൽ യുഎസ് ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ചോദിച്ചു. ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ഇറാൻ നൽകുന്നത്.
US President Donald Trump has warned that countries providing assistance or maintaining trade ties with Iran will face severe economic measures. He said the US would impose unprecedented economic pressure on such countries and warned that financial institutions, businesses, airports and government entities could face major consequences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |