ലോകത്തിലെ ഏറ്റവും വില കൂടിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. ആഭരണങ്ങളോടുള്ള മനുഷ്യരുടെ താൽപര്യം മാത്രമല്ല, രാജ്യങ്ങളുടെ സാമ്പത്തിക കരുതൽ ശേഖരത്തിലും സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വർണം ഖനനം ചെയ്യുന്നതിലും ശേഖരിക്കുന്നതിലും വാങ്ങുന്നതിലും ലോകത്തെ പല രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ഏത് രാജ്യത്താണെന്ന് ചോദിച്ചാൽ പലരുടെയും മനസിൽ ആദ്യം എത്തുക ഗൾഫ് രാജ്യങ്ങളായിരിക്കും. എന്നാൽ ഉത്തരം ഇനി തെറ്റാണ്. അതിനുള്ള ശരിയായ ഉത്തരം ഓസ്ട്രേലിയയാണ്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിർമ്മിച്ച 500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണക്കട്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 99.999 ശതമാനം ശുദ്ധ ഓസ്ട്രേലിയൻ സ്വർണം ഉപയോഗിച്ചാണ് സ്വർണക്കട്ടി നിർമ്മിച്ചിരിക്കുന്നത്. 521.2 കിലോഗ്രാം ഭാരം ഇതിനുണ്ടെന്നാണ് റിപ്പോർട്ട്.
വലിയ സ്വർണക്കട്ടിയുടെ അച്ച് ഉണ്ടാക്കി അതിൽ ആവശ്യമായവ ചേർത്ത് 1,400 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ ശേഷം മണിക്കൂറുകൾ നീണ്ട തണുപ്പിക്കലിന് ശേഷമാണ് ഈ സ്വർണക്കട്ടി ഉണ്ടാക്കിയത്. രണ്ട് വർഷം മുൻപ് ദുബായിലെ 300 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയുടെ റെക്കോർഡാണ് ഇത് തകർത്തത്. പെർത്ത് മിന്റ് നഗരത്തിലാണ് ഈ സ്വർണക്കട്ടി സ്ഥാപിച്ചിരിക്കുന്നത്. സെപ്തംബർ അവസാനം മുതൽ ഇത് വിനോദസഞ്ചാരികൾക്ക് അടക്കം കാണാൻ കഴിയും.
Australia now holds the Guinness World Record for the world's largest gold bar. Produced in Western Australia, the bar weighs 521.2 kilograms and is 99.999% pure Australian gold. It shattered Dubai's previous 300 kg record. Housed at Perth Mint, it will be viewable by tourists from late September.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |