'ദാരികന്റെ ശിരസു കൊയ്‌തൊരു ഘോര രൂപിണി അംബികേ'...സോപാന സംഗീതത്തിന്റെ താളത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഭദ്രകാളി സ്‌തുതിക്ക് ആസ്വാദകരേറെയാണ്. ഇപ്പോഴിതാ, അച്ഛന്റെ ശിക്ഷണത്തിൽ ഈ പാട്ടിന് താളം കൊട്ടിപ്പാടുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സോപാന സംഗീത കലാകാരനായ ശിവകുമാറാണ് കുരുന്നിന് വരികൾ പാടി കേൾപ്പിക്കുന്നത്. മനസിൽ പതിഞ്ഞുകിടക്കുന്ന വരികൾ ഓർത്തെടുത്ത് ആ കുരുന്നും അച്ഛനൊപ്പമെത്താൻ ശ്രമിക്കുന്നുണ്ട്. നാവിൽ വാക്കുകൾ പൂർണമായി വഴങ്ങിത്തുടങ്ങിയിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ വളരെയധികം ആസ്വദിച്ചാണ് അവൻ ഓരോ വരിയും പാടുന്നത്. അതിനൊത്ത് കൊട്ടാനും അവൻ മറക്കുന്നില്ല. എക്‌സ്‌പ്രഷനിലും ഒരു രക്ഷയുമില്ലെന്നുതന്നെ പറയാം.
ശിവകുമാറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് കുരുന്നിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെയെന്നാണ് പലരും ആശംസിക്കുന്നത്. ശിവകുമാർ സോപാനസംഗീതം പാടുന്നതിന്റെ വീഡിയോകളും അക്കൗണ്ടിൽ കാണാം.
A young child charms social media by singing the Bhadrakali devotional song “Darikante Shirasu Koythoru Ghora Roopini Ambike” along with his father, Sopana music artist Sivakumar. The child’s enthusiastic singing, rhythmic beats, and expressive performance have won hearts online.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |