SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.52 PM IST

ഇതെന്തൊരു ട്രെൻഡ്! സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടികളുടെ 'പൂപ്പ് സോങ്'

poop-is-coming-song

കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശരിയായ ശുചിത്വ ശീലങ്ങൾ പഠിപ്പിക്കാനുമായി നിർമ്മിച്ച ഒരു അനിമേഷൻ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിനിഫാന്റ് എന്ന യൂട്യൂബ് ചാനൽ പുറത്തിറക്കിയ 'പൂപ്പ് ഈസ് കമിംഗ്' എന്ന ഗാനം ഇതിനകം ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.

ശുചിമുറി ശീലങ്ങളെകുറിച്ച് കുട്ടികൾക്ക് ലളിതമായി മനസിലാക്കിക്കൊടുക്കാൻ വേണ്ടി നി‌ർമ്മിച്ച ഗാനമാണ് ഇത്. പൂപ്പ് ഈസ് കമിങ്, പുഷ് ഇറ്റ് നൗ തുടങ്ങിയ ലളിതമായ വരികളും കുട്ടികളെ ആകർഷിക്കുന്ന ശബ്ദങ്ങളും ചേർത്താണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. തമാശരൂപത്തിലുള്ള ഒരു വിസർജ്യത്തിന്റെ ഇമോജി നൃത്തം ചെയ്യുന്നത് വീഡിയോ ഗാനത്തിൽ കാണാം. വരികളുടെ ആവർത്തന സ്വഭാവമാണ് ഗാനത്തെ ജനപ്രിയമാക്കിയത്.

തങ്ങളുടെ കുട്ടികളെ ടോയ്‌ലറ്റ് ശീലങ്ങൾ പഠിപ്പിക്കാൻ പാടുപെടുന്ന മാതാപിതാക്കൾ ഈ പാട്ട് ഉപയോഗിച്ച് രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നുണ്ട്. ഓഫീസിലെ ജോലിത്തിരക്ക്, പരീക്ഷാ സമ്മർദ്ദം, വയറുവേദന തുടങ്ങിയ സങ്കീർണ്ണമായ സാഹചര്യങ്ങളെ പരിഹസിച്ചുള്ള ഇൻഫ്ലുവൻസർമാരുടെയും കണ്ടന്റ് ക്രിയോറ്റേഴ്സിന്റെയും റീൽസുകളിലും ഈ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗാനം ഹിറ്റായതോടെ ഹിന്ദി, കൊറിയൻ, ജാപ്പനീസ്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിലും ഇതിന്റെ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. നിലവിൽ ഇതിന്റെ ഹിന്ദി പതിപ്പാണ് ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം റീൽസുകളിൽ ഏറ്റവും കൂടുതൽ തരംഗമായിരിക്കുന്നത്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOP IS COMING SONG, VIRALVIDEO, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE