ഭോപ്പാൽ: ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന കണ്ടന്റ് ക്രിയേറ്റർ നിതി തിവാരി ജീവനൊടുക്കി. 30 വയസായിരുന്നു. മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രമുഖ സോഷ്യൽ മീഡിയ താരമായിരുന്നു നിതി. നിതി പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരുന്നത്. 2024ൽ 'മിസ് പ്രിറ്റി ഇന്ത്യ' കിരീടം ചൂടിയിരുന്നു. മോഡലിംഗിലും സിനിമാ അഭിനയത്തിലും സജീവമാകാനുള്ള ശ്രമത്തിനിടെയാണ് ആത്മഹത്യ.
മദ്ധ്യപ്രദേശിലെ ഭുസ മോദിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് നിതിയുടെ മൃതദേഹം കണ്ടത്. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരോ ഒരാളോട് ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Madhya Pradesh-based content creator Niti Tiwari, 30, who had around 1.6 million followers on Facebook and Instagram, died by suicide. She was reportedly found hanging at her home in Bhusa Mod. Tiwari, who won the ‘Miss Pretty India’ title in 2024, was pursuing opportunities in modelling and acting. Police said an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |