
ന്യൂഡൽഹി : കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സൂര്യകാന്തിനൊപ്പം ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രായപൂർക്കിയാകാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിലും കോടതി ആശങ്ക അറിയിച്ചു. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എടുക്കാൻ സാധിക്കുന്ന സാഹചര്യം ജസ്റ്റിസ് ബാഗ്‌ചി ചൂണ്ടിക്കാട്ടി, ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുക( പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം നിർദ്ദേശം പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |