SignIn
Kerala Kaumudi Online
Thursday, 11 June 2026 2.27 PM IST

പാപ്പാന് നേർക്ക് കാലുയർത്തി 'ക്യൂട്ടിയാന'; ആവശ്യം ഒരു ചെറിയ മസാജ്, വൈറലായി വീഡിയോ

baby-elephant

ചെന്നൈ: ആനകൾ കാഴ്‌ചയ്‌ക്ക് ഭീകരന്മാരാണെങ്കിലും മനുഷ്യന്മാരോട് അവ കാട്ടുന്ന ആത്മബന്ധം പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. കുട്ടിയാനകളുടെ കാര്യത്തിലേക്ക് വന്നാൽ അവരുടെ കുസൃതികൾ കൗതുകത്തോടെ നോക്കി നിന്നുപോകും. കുട്ടികളുടേതുപോലുള്ള നിഷ്‌കളങ്കമായ പെരുമാറ്റം അവരിൽ കാണാൻ കഴിയും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള അരുൾമിഗു ആദി കുംഭേശ്വരർ ക്ഷേത്രത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ മംഗളം എന്ന കുട്ടിയാനയാണ് ദൃശ്യത്തിലുള്ളത്.

ശാന്തമായ ഒരു ക്ഷേത്ര പശ്ചാത്തലത്തിൽ തന്റെ പാപ്പാന് അരികിൽ നിൽക്കുകയാണ് കുട്ടിയാന. നെറ്റിയിൽ നീട്ടിവരച്ച ഭസ്‌മതിലകവും കഴുത്തിൽ മണിമാലയും അണിഞ്ഞ് നിൽക്കുന്ന കുട്ടിക്കുറുമ്പി തന്റെ ഒരു കാൽ മസാജ് ചെയ്യുന്നതിനായി പാപ്പാന് നേർക്ക് നീട്ടിപിടിച്ചിരിക്കുകയാണ്. ആനയ്‌ക്ക് ചുവട്ടിലിരിക്കുന്ന പാപ്പാനാകട്ടെ ശാന്തനായി പതിയെ ആ കാല് മസാജ് ചെയ്‌തുകൊടുക്കുന്നുമുണ്ട്. മസാജ് ഇഷ്‌ടപ്പെട്ടിട്ടെന്നോണം മംഗളം തന്റെ മറുവശത്തെ കാലും അതുപോലെ ഉയർത്തിക്കൊടുക്കുന്നുണ്ട്.

'വെറും ഒരു കുഞ്ഞ്. വളരെ വളരെ വലിയ കുഞ്ഞ്. കാൽ മസാജ് ചെയ്യാൻ മാന്യമായി അഭ്യർത്ഥിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. @lifewshroots എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മനുഷ്യനും ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ വീഡിയോ. ഇതിനോടകം 1.5 മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടിരിക്കുന്നത്. 'താൻ കണ്ടതിൽവച്ച് ഏറ്റവും മനോഹരമായ വീഡിയോ' എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

A post shared by shru 🧚🏽‍♀️🌞🌱🐞 (@lifewshroots)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY