SignIn
Kerala Kaumudi Online
Thursday, 11 June 2026 2.07 PM IST

ദിവസവരുമാനം 75,000 രൂപ, മാസം 22.5 ലക്ഷം പോക്കറ്റിലാക്കാം; കോടീശ്വരനാകാൻ ഒരു സ്വിമ്മിംഗ് പൂൾ മാത്രം മതി

swimming-pool

കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ് ചെയ്ത് കെെനിറയെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ നാം ശ്രദ്ധിക്കാതെ പോകുന്ന പല ബിസിനസ് ഐഡിയകളും ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു നിന്തൽക്കുളത്തിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പൂജയെന്ന യുവതിയാണ് തന്റെ എക്സ് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ സുഹൃത്തിന്റെ ഫാം ഹൗസ് സന്ദർശിച്ചപ്പോഴാണ് പൂജ നീന്തൽക്കുളം കണ്ടത്. ഇതിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടോയെന്ന് അവൾക്ക് സംശയം തോന്നി. വേനൽക്കാലത്തും മറ്റ് അവധി ദിനങ്ങളിൽ ധാരാളം ആളുകൾ ഇവിടെ എത്താറുണ്ടെന്ന് പൂജയുടെ സുഹൃത്ത് പറയുന്നു. ഏകദേശം 700 മുതൽ 800 ആളുകൾ വരെ ഒരു ദിവസം നീന്തൽക്കുളത്തിലെത്തും. ഒരാൾക്ക് ടിക്കറ്റിന് 100 രൂപയാണ്. അങ്ങനെ 750 പേരെ എടുക്കുകയാണെങ്കിൽ 75,000 രൂപ വരുമാനമാണ് ഒരു ദിവസം യുവാവിന് ലഭിക്കുന്നത്. ഒരു മാസം കണക്ക് കൂട്ടിയാൽ ഇത് ഏകദേശം 22.5 ലക്ഷം രൂപയാണെന്ന് പൂജ തന്റെ എക്സ് പേജിൽ കുറിച്ചു. സീസൺ അല്ലാത്ത ദിവസങ്ങളിൽ ഏകദേശം 250 ആളുകൾ വരുന്നുണ്ടെങ്കിൽ ഒരു ദിവസം 25,000 രൂപ ലഭിക്കും. അതായത് പ്രതിമാസം 7.5 ലക്ഷം രൂപ.

ചെലവുകളുടെ വിവരങ്ങളും പൂജ പങ്കുവച്ചിരുന്നു. നീന്തൽക്കുളം സ്ഥാപിച്ച സ്ഥലം യുവാവിന്റെ തന്നെയാണ്. അവിടെ രണ്ട് സുരക്ഷാ ഗാർഡുകൾ ഉണ്ട്. അവർക്ക് മാസം വെറും 20,000 രൂപ നൽകിയാൽ മതി. നീന്തൽക്കുളത്തിലെ വെള്ളം കൃഷി ആവശ്യത്തിനായി ഉപയോഗിക്കുമെന്നും പൂജ കുറിച്ചു. ഈ ബിസിനസ് ഐഡിയയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ കെെയടികളാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, SWIMMING POOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY