SignIn
Kerala Kaumudi Online
Sunday, 27 September 2026 3.25 AM IST

'മങ്കി മൊമന്റ്സ് ' മദ്യക്കടയിൽ കയറി വോഡ്ക്ക അടിച്ച് പൂസായ കുരങ്ങൻ വൈറൽ

g

റാഞ്ചി: 'രണ്ടെണ്ണം അടിച്ചാൽ പിന്നെ ലോകം മറക്കും' എന്നൊരു പഴമൊഴിയുണ്ട്. എന്നാൽ അത് പരീക്ഷിച്ച് നോക്കിയത് ഒരു കുരങ്ങാണെന്ന് മാത്രം! റാഞ്ചിയിലെ ഒർമാഞ്ചിയിൽ മദ്യക്കടയിലെത്തിയ പെൺകുരങ്ങ് 'മാജിക് മൊമന്റ്സ്' കുടിച്ച് പൂസായി കിടന്നുറങ്ങിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗർഭിണിയായ കുരങ്ങ് അപ്രതീക്ഷിതമായി കടയ്ക്കുള്ളിൽ കയറിയത്. ഓടിക്കാൻ ശ്രമിച്ച ജീവനക്കാരനെ ആക്രമിച്ചതോടെ ഇയാൾ ഭയന്ന് പുറത്തേക്ക് ഓടി. തുടർന്ന് കടയ്ക്കുള്ളിൽ ചുറ്റിക്കറങ്ങിയ കുരങ്ങ് ഒരു ‘മാജിക് മൊമന്റ്സ്’ കുപ്പി കൈക്കലാക്കി. രണ്ടെണ്ണം അടിച്ചതോടെ കക്ഷിക്ക് 'കിക്ക്' കയറി. പിന്നെ നേരെ മദ്യപെട്ടിക്ക് മുകളിൽ കയറി സുഖഉറക്കം! മണിക്കൂറുകളോളം ഉറങ്ങിയ കുരങ്ങിനെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. ഒടുവിൽ റെസ്‌ക്യൂ ടീം എത്തിയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.

വീഡിയോ വൈറലായതോടെ കമന്റുകളുടെ പൂരം. 'ഫ്രീ സാമ്പിളിന് വന്നതാണ്, പവർ നാപും എടുത്തു!' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ, 'ബിൽ അടയ്ക്കാതെ പോകാമോ?' എന്ന് ചോദിച്ചു. തമാശകൾക്കിടയിൽ ഗർഭിണിയായ കുരങ്ങിന്റെ ആരോഗ്യത്തെക്കുറിച്ചും ആശങ്ക ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY, VIRAL NEWS, RANCHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360