ജയ്പൂർ: സ്‌കൂൾ പ്രവർത്തന സമയത്ത് ഹെഡ്മാസ്റ്റർ തറയിൽ കിടന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഭണ്ഡാരി അന്ദ്രൂണി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്‌കൂളിലെ ഒരു മുറിയിൽ തറയിൽ ഉറങ്ങിക്കിടക്കുന്ന പ്രധാനാദ്ധ്യാപകനെ കാണാം. സ്‌കൂളിലെ പ്രവർത്തനസമയത്താണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പ്രധാനാദ്ധ്യാപകൻ ദ്യോദിറാം മീണയാണ് വീഡിയോയിലുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
വീഡയോ ചിത്രീകരിച്ച തീയതി കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കളടക്കം വിമർശനവുമായി രംഗത്തെത്തി. സംഭവത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അദ്ധ്യാപകനെതിരെ അന്വേഷണം നടത്തുകയോ അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്തതായി സ്ഥിരീകരണമില്ല.
അതേസമയം, രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ നിന്നുള്ള മറ്റൊരു സർക്കാർ സ്‌കൂളിലെ ദൃശ്യങ്ങളും ചർച്ചയായി. സ്‌കൂളിലെ ചെറിയ കുട്ടികളെകൊണ്ട് ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ എടുത്തുമാറ്റാൻ നിർബന്ധിച്ചതായാണ് ആരോപണം. റിയാമ്പിയിലെ ദസാവാസ് ഗ്രാമത്തിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം റപ്പോർട്ട് ചെയ്തത്. ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് പകരം കുട്ടികൾ സ്റ്റീൽ പാത്രങ്ങൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂളിലെ സംവിധാനത്തെയും വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. രണ്ട് സംഭവങ്ങളിലും ബന്ധപ്പെട്ട അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
Two separate incidents of alleged mismanagement in Rajasthan government schools have gone viral, drawing public criticism. A headmaster in Karauli district was reportedly filmed sleeping on the school floor during working hours. Concurrently, children in a Nagaur district primary school were allegedly compelled to clear lunch plates instead of eating. Authorities have not yet officially responded or initiated disciplinary action in either widely circulated case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |