
രാത്രിയിൽ ആകാശത്ത് ചന്ദ്രനെ നോക്കിയിരിക്കാത്തവർ കുറവാണ്. എന്നാൽ അടുത്തിടെ റഷ്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചവിഷയം. മനുഷ്യൻ ഇതുവരെ ഒരു ചന്ദ്രനെ മാത്രമെ കണ്ടിട്ടുള്ളൂ. എന്നാൽ റഷ്യയിൽ ഒരേ സമയം നാല് ചന്ദ്രന്മാരാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.
റഷ്യയിലെ ഈ അത്ഭുതക്കാഴ്ച ലോകത്തെ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. സെന്റ് പീറ്റേഴ്സ്‌ബർഗിലാണ് സംഭവം നടന്നത്. എന്നാൽ ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശം പലർക്കും അറിയില്ല. 'പാരാസെലീൻ (paraselene)' എന്ന പ്രതിഭാസമാണ് ഇതിന് കാരണം. അതായത് ഒരൊറ്റ ചന്ദ്രനിൽ നിന്ന് അനേകം ചന്ദ്രന്മാരെ കാണുന്ന രീതി. ഇതിന് കാരണം കാലാവസ്ഥയാണ്.
സാധാരണയായി ശെെത്യകാലത്തിലാണ് ഇത് സംഭവിക്കുന്നത്. കടുത്ത തണുപ്പിൽ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറുന്നു. ഇവ വളരെ നേർത്തപാളിയായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയിൽ ചന്ദ്രരശ്മികൾ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ കോണുകൾക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം അതേ ഉയരത്തിൽ ചന്ദ്രന് സമാനമായ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതുമൂലമാണ് ചന്ദ്രന് സമീപം മറ്റ് ചന്ദ്രന്മാരെ കാണുന്നത്.
Four moons appear over Russia’s St. Petersburg
— RT (@RT_com) February 1, 2026
The spectacle, known as a paraselene, was created by moonlight bending through ice crystals in the frosty atmosphere pic.twitter.com/J5C5h4uDx8
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |