SignIn
Kerala Kaumudi Online
Sunday, 26 July 2026 6.27 PM IST

കേരളത്തിൽ ഉള്ളവയുമായി നല്ല സാമ്യം; പുതിയ രണ്ട് ഇനം പാമ്പുകളെ കണ്ടെത്തി ഗവേഷകർ

snakes

ഇറ്റാനഗർ: ഇന്ത്യയിൽ രണ്ട് പുതിയ ഇനം പാമ്പുകളെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഡെറാഡൂണിലെ വെെൽഡ് ലെെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് കീൽബാക്ക് ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെ കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഉരഗ ജന്തുജാലങ്ങളിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലായി അടയാളപ്പെടുത്തുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മിസോറാമിലെ നെൻഗെങ്പുയി വന്യജീവി സങ്കേതത്തിൽ നിന്ന് റാവെെൻ കീൽബാക്കിനെയും (ഹെർപെറ്റോറിയസ് ഡാവിഡി) അരുണാച്ചൽ പ്രദേശിലെ നംദാഫ നാഷണൽ പാർക്കിലും കംലാങ് ടെെഗർ റിസർവിലും നിന്ന് കാച്ചിൻ ഹിൽസ് കീൽ ബാക്കിനെയുമാണ് ( ഹെബിയസ് ഗിൽഹോഡെസി) ഗവേഷകർ കണ്ടെത്തിയത്. ഈ രണ്ട് ഇനങ്ങളും മ്യാൻമറിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നാണ് കരുതിയിരുന്നത്.

മിസോറാമിലെയും അരുണാച്ചൽ പ്രദേശിലെയും ഇടതുടർന്ന് വനങ്ങൾ മ്യാൻമറിലേക്കും വ്യാപിച്ചുകിടക്കുന്നു. പാമ്പുകൾ ഇതിലൂടെ അതിർത്തി കടന്ന് വന്നതാണെന്നും ഗവേഷകർ പറയുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇനിയും കണ്ടെത്താത്ത നിരവധി ജീവവർഗങ്ങൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

snakes

കീൽബാക്ക് പാമ്പുകൾ

കീൽബാക്ക് പാമ്പുകൾ സാധാരണയായി വിഷമില്ലാത്തവയാണ്. നീർക്കോലി ഇനത്തിൽപ്പെടുന്നവയാണ്. അരുവി,​ തണ്ണീർത്തടങ്ങൾ തുടങ്ങിയുടെ സമീപം താമസിക്കുന്നു. പുതിയതായി കണ്ടെത്തിയ പാമ്പുകളുടെ ശരീരത്തിന് വളരെ പ്രത്യേകതയുണ്ടെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. ഇവയുടെ ശരീരം മറ്റ് പാമ്പുകളെ പോലെ മിനുസവും തിളക്കവുമുള്ളവയല്ല. മറിച്ച് പരുക്കനാണെന്നാണ് കണ്ടെത്തൽ.

ഇവ ഈർപ്പമുള്ളതും ഉഷ്ണമേഖലാ വനാന്തരീക്ഷത്തിലും വസിക്കുന്നതാണെന്നാണ് ഗവേഷകർ കരുതുന്നത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ നാശത്തിന് കാരണമായേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY