SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 PM IST

ചൈനയുടെ പക്കലുള്ളത് 500 എണ്ണം, ഇന്ത്യക്ക് പൂജ്യവും; പ്രതിരോധ മേഖലയിൽ ആശങ്കയായി പുതിയ റിപ്പോർട്ട്

fighter-jets
ചൈനയുടെ ജെ-20 മൈറ്റി ഡ്രാഗൺ സ്റ്റെൽത്ത് ഫൈറ്ററുകൾ

ന്യൂഡൽഹി: സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് വിമാനശേഷിയിൽ ഇന്ത്യക്ക് ഭീഷണിയായി ചൈന. റഡാറിൽ എളുപ്പം കണ്ടെത്താൻ കഴിയാത്ത യുദ്ധവിമാനമാണ് സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ്. യുഎസ് പ്രതിരോധ പ്രസിദ്ധീകരണമായ 'ദി വാർ സോണിൽ' പറയുന്നതുപ്രകാരം ചൈനയ്ക്ക് ഇതിനകംതന്നെ ഏകദേശം 500 മൈറ്റി ഡ്രാഗൺ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളാണുള്ളത്. ചൈനയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനമാണിത്.

ശത്രുരാജ്യങ്ങളെ നേരിടാൻ ചൈനയുടെ യുദ്ധവിമാനങ്ങൾ സജ്ജമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും സങ്കീർണമായ വിമാനങ്ങളിൽ ഒന്നായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്റെ നിർമാണം ചൈന വളരെ വേഗത്തിൽ വർദ്ധിപ്പിക്കുകയാണെന്നും മനസിലാക്കാം. ഇന്ത്യക്കിത് ഗൗരവതരമായ മുന്നറിയിപ്പാണ് നൽകുന്നത്. ചൈനയുടെ പക്കൽ 500 എണ്ണമുള്ളപ്പോൾ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിൽ സ്റ്റെൽത്ത് യുദ്ധവിമാനം ഒന്നുപോലുമില്ലെന്നതാണ് വാസ്‌തവം. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാതെ ടിബറ്റിൽ ഇത്തരം 20 യുദ്ധവിമാനങ്ങൾ ചൈന വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

റഡാറിന്റെ കണ്ണുവെട്ടിച്ച് കനത്ത പ്രതിരോധമുള്ള വ്യോമാർതിർത്തികളിൽ പോലും കടക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളാണിവ. ആക്രമണം നടത്തിയതിനുശേഷം രക്ഷപ്പെടാനുള്ള സംവിധാനങ്ങളും ഇവയിലുണ്ട്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ യുദ്ധക്കളത്തെ മാറ്റിമറിക്കാനുള്ള ശേഷിപോലും ഇവയ്ക്കുണ്ട്. ഭാവിയിലെ യുദ്ധങ്ങളിൽ വ്യോമശക്തി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഓപ്പറേഷൻ സിന്ദൂർ കാട്ടിത്തന്നിരുന്നു.

ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഡ്വാൻസ്‌ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ് (എഎംസിഎ) നിലവിൽ നിർമാണ-വികസന ഘട്ടത്തിലാണ്. ഇത് സൈന്യത്തിൽ പ്രവർത്തനക്ഷമമാകാൻ ഇനിയും ഏകദേശം പത്തുവർഷം വേണ്ടിവരും. ഇത് സൈന്യത്തിലെത്തുമ്പോഴേക്കും ചൈനയുടെ പക്കൽ ആയിരം സ്റ്റെൽത്ത് വിമാനങ്ങളായിരിക്കാം ഉണ്ടാവുക.

English Summary

China’s growing fleet of stealth fighter jets poses a strategic challenge to India, with reports suggesting it has around 500 advanced stealth aircraft. China has also deployed some near Tibet. India currently has no stealth fighters, while its AMCA stealth aircraft is still under development and may take about a decade to enter service.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA STEALTH FIGHTER JETS, MIGHTY DRAGON J20, INDIA CHINA DEFENCE NEWS, AMCA FIGHTER JET, ചൈന സ്റ്റീൽത്ത് യുദ്ധവിമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360