SignIn
Kerala Kaumudi Online
Monday, 26 October 2026 5.07 PM IST

മലയ്ക്ക് മുകളിൽ കറുത്ത ത്രികോണാകൃതിയിലുള്ള നിഗൂഢ വസ്തു; പിന്നാലെ നിമിഷങ്ങൾക്കകം അപ്രത്യക്ഷമായി

ufo
പ്രതീകാത്മക ചിത്രം

ഇക്കൊല്ലം ആദ്യം പടിഞ്ഞാറൻ യുഎസിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു മേഖലയ്ക്ക് മുകളിലൂടെ അസാധാരണമായ ഉയർന്ന വേഗതയിൽ കറുത്ത ത്രികോണ രൂപത്തിലെ ഒരു നിഗൂഢ വസ്തു പറക്കുന്നത് കണ്ടെന്ന് രണ്ട് മുതിർന്ന സൈനിക നിരീക്ഷകരുടെ വെളിപ്പെടുത്തൽ. യുഎസ് സർക്കാർ അടുത്തിടെ പുറത്തുവിട്ട യുഎഫ്‌ഒ ഫയലുകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.


തിരിച്ചറിയപ്പെടാത്ത വസ്തു പരമ്പരാഗത സൈനിക വിമാനങ്ങളുടെ യാതൊരു സവിശേഷതകളും കാണിച്ചിരുന്നില്ല. യാതൊരു അടയാളങ്ങളും അവശേഷിപ്പിക്കാതെ, നിമിഷങ്ങൾക്കകം ഈ വസ്തു നിശബ്ദമായി അപ്രത്യക്ഷമായെന്ന് പ്രതിരോധ വകുപ്പിന് സൈനിക നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.


ഒമ്പത് മുതൽ 15 അടി വരെ വീതിയുള്ള ഒരു ഡെൽറ്റ വിംഗ് ഡ്രോണിന് സമാനമായിരുന്നു വസ്തുവെന്ന് നിരീക്ഷകർ വെളിപ്പെടുത്തി. ഇതിന്റെ വേഗത മണിക്കൂറിൽ 1,800 മൈലാണെന്നും കണക്കാക്കി. ഏകദേശം 3.2 മൈൽ പടിഞ്ഞാറുള്ള ഒരു മലനിരയ്ക്ക് മുകളിലൂടെ വസ്തു ലംബമായി ഉയരുന്നത് നിരീക്ഷകർ കണ്ടു. മലനിരയ്ക്ക് മുകളിൽ ഏകദേശം 200 അടി ഉയരത്തിൽ എത്തിയ ശേഷം ഈ വസ്തു വളരെ ഉയർന്ന വേഗതയിൽ മുന്നോട്ട് പറന്നു. പിന്നീട് തെക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങിയതോടെ വസ്തു അപ്രത്യക്ഷമായി.


തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കൾ അഥവാ യുഎഫ്ഒകളെ സംബന്ധിച്ച രഹസ്യ രേഖകൾ പൊതുജനങ്ങൾക്കായി പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേയ് മുതൽ പ്രതിരോധ വിഭാഗമായ പെന്റഗൺ നൂറുകണക്കിന് ഫയലുകളാണ് പുറത്തുവിട്ടത്.


ദൃക്സാക്ഷി വെളിപ്പെടുത്തലുകളും യുഎസ് സൈന്യം പകർത്തിയ ദൃശ്യങ്ങളും അടക്കം ഫയലുകളാണ് സർക്കാർ പുറത്തുവിട്ടത്. യുഎഫ്ഒകൾ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന തരത്തിലെ കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അധികൃതർ തള്ളുന്നു.


യുഎഫ്ഒകൾ മനുഷ്യനിർമ്മിതമായ ഡ്രോണുകളോ മറ്റോ ആകാമെന്നും പ്രതിരോധ സംവിധാനങ്ങളുടെ നിരീക്ഷണത്തിനായി ശത്രുക്കൾ വിന്യസിക്കുന്നതാകാമെന്നും യുഎസ് കരുതുന്നു. യുഎഫ്ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്നും പെന്റഗൺ ചൂണ്ടിക്കാട്ടുന്നു.

English Summary

Two senior military observers reportedly spotted a mysterious black triangular object flying at an extraordinary speed over a highly sensitive area in the western United States earlier this year. According to reports in recently released US government UFO files, the object resembled a delta-wing drone measuring between 9 and 15 feet wide and was estimated to be travelling at 1,800 miles per hour.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US UFO FILES, BLACK TRIANGLE UFO, PENTAGON UFO REPORTS, UNIDENTIFIED FLYING OBJECT USA, DONALD TRUMP UFO FILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE