SignIn
Kerala Kaumudi Online
Saturday, 24 October 2026 12.21 AM IST

എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ല, പക്ഷേ പറക്കും കാർ നിർമ്മിച്ചു,​ 13 വർഷത്തെ പരിശ്രമം; വിസ്മയിപ്പിക്കുന്ന നേട്ടവുമായി യുവാവ്

electric-flying-car
പറക്കും കാർ

ഡറാഡൂൺ: എഞ്ചിനീയറിംഗ് ബിരുദമില്ലാതെ ഓൺലൈൻ ഉറവിടങ്ങളിലെ അറിവ് ഉപയോഗിച്ച് പറക്കും കാർ നിർമ്മിച്ച് യുവാവ്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ നിന്നുള്ള രവി തമ്തയാണ് പ്രായോഗിക പരീക്ഷണത്തിലൂടെയും 13 വർഷത്തെ പഠനത്തിന് ശേഷം ഇലക്‌ട്രിക് ഫ്ലൈയിംഗ് കാർ നിർമ്മിച്ചത്. സിംഗിൾ സീറ്റർ വാഹനമായ ഹപിഡ സ്‌കൈനെക്‌സ് ഓഗസ്റ്റിലായിരുന്നു ആദ്യ പരീക്ഷണ പറക്കൽ. ഇന്റർനെറ്റിലൂടെയുള്ള അറിവ്,​ കുടുംബത്തിന്റെ പിന്തുണ,​ വർഷങ്ങളായുള്ള ഗവേഷണം എന്നിവയിലൂടെ യുവാവ് പറക്കും കാർ യാഥാർത്ഥ്യമാക്കുകയായിരുന്നു.

അൽമോറയിലെ ജാഗേശ്വർ ധാമിന് സമീപമുള്ള കഫ്ളിഖാൻ ഗ്രാമത്തിലാണ് രവി തമ്ത വളർന്നത്. കുന്നും മലയും നിറഞ്ഞ പ്രദേശങ്ങളിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആശുപത്രിയിലെത്താൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് സ്വന്തമായി പറക്കാവുന്ന വാഹനം നിർമ്മിക്കണമെന്ന ആശയത്തിലേക്ക് രവിയെ നയിച്ചത്. 2015ലാണ് പറക്കും കാർ എന്ന സ്വപ്നത്തിന് അദ്ദേഹം തുടക്കമിട്ടത്. പിന്നീട് സ്വന്തം സംരംഭമായ ഹപിഡ സ്‌കൈ പ്രൈവറ്റ് ലിമിറ്റഡിലൂടെ ആശയം വികസിപ്പിക്കുകയായിരുന്നു.

 സാധാരണ വാഹനങ്ങളിൽനിന്നും വിമാനങ്ങളിൽനിന്നും വ്യത്യസ്തമാണ് രവിയുടെ പറക്കും കാർ. റൺവേയുടെ സഹായമില്ലാതെ കുത്തനെ പറന്നുയരാനും ലംബമായി താഴെയിറങ്ങാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. നിരവധി ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളും ഉപയോഗിച്ചാണ് പ്രവർത്തനം. മൾട്ടിറോട്ടർ ഡ്രോണുകളിൽ കാണുന്ന സാങ്കേതികവിദ്യയോട് സാമ്യമുള്ള സംവിധാനമാണിത്.

ബാറ്ററിയിലാണ് പ്രവർത്തനം. അതേസമയം,​ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും ഇനിയും ആവശ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അടക്കമുള്ള ബന്ധപ്പെട്ട അധികാരികളിൽനിന്നുള്ള അനുമതികൾ ലഭിച്ച ശേഷമേ ആവശ്യമായ വ്യോമയാന ചട്ടങ്ങൾ പാലിച്ച് വാഹനം ഉപയോഗിക്കാനാകൂ.

പറക്കും കാറിന് മുമ്പും രവി പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താനാണ് രവിയുടെ ശ്രമം. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്ന ചെരുപ്പ്, കാഴ്ചപരിമിതർക്കായി സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, മുള കീറുന്നതിനുള്ള യന്ത്രം, അഗ്നിശമന ഉപകരണങ്ങൾ എന്നിവയാണ് മറ്റ് കണ്ടുപിടിത്തങ്ങളിൽ ചിലത്.

English Summary

A young man from Uttarakhand has built a flying car without an engineering degree, using knowledge from online resources.Ravi Tamta from Kaflikhan village near Jageshwar Dham in Almora district built the single-seater electric flying car, HAPIDA SKYNeX, after 13 years of study and practical experiments. It completed its first test flight in August.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYING CAR, KAUTHUKAM, FLYING ELECTRIC CAR, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE