SignIn
Kerala Kaumudi Online
Friday, 09 October 2026 1.36 PM IST

15,000 രൂപ മുടക്കിയാൽ തിളങ്ങുന്ന ചർമ്മം, ഒപ്പം നിലയ്ക്കാത്ത ഊർജവും; നവരാത്രി ആഘോഷങ്ങൾക്കിടെ പുതിയ ട്രെൻഡ്

iv-drip
എഐ അധിഷ്ഠിത ചിത്രം

നവരാത്രി ഒരുക്കങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്കിടെ അഹമ്മദാബാദിലെ ചില ബ്യൂട്ടി ക്ലിനിക്കുകളിൽ അപ്രതീക്ഷിതമായ ഒരു വെൻനസ് ട്രെൻഡ് കീഴടക്കുകയാണ്. നവരാത്രിക്ക് മുമ്പ് ചർമ്മ സംരക്ഷത്തിന് വേണ്ടിയാണ് പലരും ബ്യൂട്ടി സലൂണുകളിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഐവി ഡ്രിപ്പ് എടുക്കുന്നതിന് വേണ്ടിയാണ് എത്തുന്നത്. തുടർച്ചയായ ഒമ്പത് രാത്രികളിൽ ഗർബ നൃത്തം ചെയ്യുന്നതിനുള്ള ഊർജ്ജവും തിളക്കമുള്ള ചർമ്മവും ഉറപ്പാക്കാൻ വേണ്ടിയാണ്. വിറ്റാമിൻ സി, ബികോംപ്ലക്സ്, സിങ്ക്, ഗ്ലൂട്ടയോൺ എന്നിവയടങ്ങിയ ഡ്രിപ്പുകളാണ് പലരും എടുക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

30നും 40നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകളാണ് കൂടുതലായും ഐവി ഡ്രിപ്പ് തെറാപ്പിക്കായി ക്ലിനിക്കുകളിലേക്ക് എത്തുന്നത്. കഠിനമായ ക്ഷീണത്തെയും മങ്ങിയ ചർമ്മത്തെ പ്രതിരോധിക്കാനാണ് പലരും ഈ ട്രീറ്റ്‌മെന്റ് തേടിയെത്തുന്നത്. 45 മിനിറ്റോളം നീളുന്ന ഈ സെഷനുകൾക്കായി വിവിധ നിരക്കുകളാണ് ഓരോ ക്ലിനിക്കും ഈടാക്കുന്നത്. ഒരു സെഷന് 4000 മുതൽ 10000 രൂപ വരെയാണ് ചെലവ് വരുന്നത്. ഇതോടൊപ്പം ഫെസ്റ്റിവൽ പാക്കേജുകളക്കം ചെയ്യുകയാണെങ്കിൽ നിരക്ക് 15,000 രൂപ വരെ ഉയരും.

കോർപ്പറേറ്റ് ഓഫീസുകളിലെ ജോലി സമ്മർദ്ദം കഴിഞ്ഞ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുമ്പോഴുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാൻ വേണ്ടിയാണ് പലരും ഈ സെഷനുകൾക്ക് പിന്നാലെ പോകുന്നത്. സൗന്ദര്യം വർദ്ധപ്പിക്കുന്നതിന് ഉപരിയായി ഈ ഉത്സവകാലത്തെ ആവശ്യകതയായിട്ടാണ് പലരും ഇതിനെക്കാണുന്നത്. തന്റെ ആദ്യത്തെ ഐവി ഡ്രിപ്പ് ബുക്ക് ചെയ്തതിനെക്കുറിച്ച് 24 കാരിയായ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായ റിയ ഷാ പറയുന്നത് ഇങ്ങനെയാണ് 'കൃത്യമായ സമയപരിധികൾ പാലിച്ചുകൊണ്ട് രാത്രിയിലെ ഗർബ പരിശീലിച്ചതോടെ എന്റെ ചർമ്മം പൂർണ്ണമായും ക്ഷീണിച്ചതായി തോന്നി. നവരാത്രിക്ക് തൊട്ടുമുമ്പ് ഒരു 'ഗ്ലോ ഡ്രിപ്പ്' സെഷൻ ചെയ്യാൻ ഞങ്ങളുടെ ഗർബ ഗ്രൂപ്പിലെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു. അങ്ങനെ ചെയ്താൽ നൃത്തം ചെയ്യുമ്പോൾ ഊർജ്ജസ്വലരായിരിക്കാനും ഫോട്ടോകളിൽ ചർമ്മം തിളക്കത്തോടെയും പുതുമയോടെയും കാണപ്പെടാനും സാധിക്കും'-റിയ ഷാ പറഞ്ഞു.

എന്നാൽ ക്ലിനിക്കൽ മേൽനോട്ടമില്ലാത്ത ഈ പ്രവണതയിലേക്ക് കടക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഐവി ഡ്രിപ്പുകൾ ശരിയായ പരിശോധന ആവശ്യമുള്ള മെഡിക്കൽ ചികിത്സകളാണെന്ന് അഹമ്മദാബാദ് സോള പ്രദേശത്ത് പ്രാക്ടീസ് ചെയ്യുന്ന ഡെർമറ്റോളജിസ്റ്റായ ഡോക്ടർ കിഞ്ചൽ മേത്ത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHMEDABAD GEN Z, IV DRIP THERAPY, NAVRATRI HEALTH TRENDS, IV VITAMIN DRIPS, AHMEDABAD LIFESTYLE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360