SignIn
Kerala Kaumudi Online
Thursday, 17 September 2026 11.47 PM IST

രാവിലെ തന്നെ സ്വിഗിയുടെ മെസേജ്, ഒന്നരവയസുകാരൻ ഓർഡർ ചെയ്ത വിഭവങ്ങൾ കേട്ട് അമ്പരന്ന് പിതാവ്‌

boy

ഇന്ന് ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. സാങ്കേതിക വിദ്യ വളരെ പെട്ടെന്ന് തന്നെ അവർ മനസിലാക്കുകയും ചെയ്യുന്നു. എന്നാൽ ചില സമയത്ത് മക്കളുടെ ഫോൺ ഉപയോഗം രക്ഷിതാക്കൾക്ക് തലവേദനയാകാറുണ്ട്. രണ്ട് ദിവസം മുൻപാണ് രണ്ടര വയസുകാരൻ ഒന്നര ലക്ഷത്തിന്റെ ഫർണിച്ചർ ഓർഡർ ചെയ്തത്.സാധനങ്ങൾ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്.

അത്തരത്തിൽ ഒരു ഒന്നര വയസുകാരൻ ഓൺലൈൻ ഫുഡ് ഡെലിവറി 'ആപ്പായ' സ്വിഗിയിൽ നിന്ന് പൊറോട്ടയും, മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയും ഓർഡർ ചെയ്തിരിക്കുകയാണ്. കുട്ടിയുടെ പിതാവ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

രാവിലെ ഫോണിൽ സ്വിഗിയുടെ മെസേജ് കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് വിവരമറിയുന്നത്. ഉടൻ ക്യാൻസൽ ചെയ്യാൻ നോക്കിയെങ്കിലും സാധിച്ചില്ല. വിഭവങ്ങൾ വീട്ടിലെത്തുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സ്വന്തമായി swiggy യിലൂടെ ഓർഡർ ചെയ്ത
1 പൊറോട്ടയും 1 മൊട്ടക്കറി 1 boiled egg ആയി നിൽക്കുന്ന ഒന്നര വയസുകാരൻ!
സംഭവം സത്യമാണ്!
രാവിലെ message വന്നപ്പോൾ ആണ് ഞാൻ അറിയുന്നത്, ഉടൻ തന്നെ cancel ചെയ്യാൻ കസ്റ്റമർ കെയറിൽ വിളിച്ചു..ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ cancel ചെയ്യാൻ പറ്റില്ല എന്ന് മറുപടി!
Cash on delivery option ആണ്..... ഈ ഓപ്ഷൻ ഞാൻ സത്യമായും swiggy യിൽ കണ്ടിട്ടില്ല... അല്ല ഉപയോഗിച്ചിട്ടില്ല...
ആ ഓപ്ഷൻ ഞാൻ ഇപ്പോൾ എടുത്ത് നോക്കി... മൂന്നിൽ അധികം confirmation ശേഷം മാത്രമേ അത്‌ ചെയ്യാൻ പറ്റുള്ളൂ... പിന്നെ ഇവനെ ഇതെങ്ങനെ!!!!
ഞാനും ഭാര്യയും കൂലം കഷമായി ഇത് ചർച്ചചെയുമ്പോൾ... ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഒന്നര വയസുകാരൻ പൊറോട്ട തിന്നുന്നു!


NB:കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, വലിയ അപകടമാണ് അറിവില്ലാത്ത കുട്ടികളുടെ കൈയിൽ ഫോൺ കിട്ടിയാൽ...പറ്റിയത് പറ്റി... ഇനി സൂക്ഷിക്കണം... ഞാനും നിങ്ങളും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, BOY, SWIIGGY, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE