SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.58 PM IST

'എനിക്കും വേണം ടൂത്ത് ഫെയറിയുടെ സമ്മാനം'; നിലയുടെ പാൽപ്പല്ലിനായി വാശിപിടിച്ച് നിതാര, വീഡിയോ വൈറൽ

nila
നിലയും നിതാരയും

കുട്ടികളുടെ പാൽപ്പല്ലുകൾ കൊഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിശ്വാസങ്ങളുണ്ട്. അതിലൊന്നാണ് കൊഴിഞ്ഞുപോകുന്ന പാൽപ്പല്ല് തലയിണയ്‌ക്കടിയിൽ വച്ചുറങ്ങിയാൽ ടൂത്ത് ഫെയറി വന്ന് അതെടുത്തുകൊണ്ടുപോകുമെന്നും പകരം ഒരു സമ്മാനം നൽകുമെന്നുമുള്ള വിശ്വാസം. ഇപ്പോഴിതാ, ഇതുവിശ്വസിച്ച് തന്റെ കൊഴിഞ്ഞുപോയ പാൽപ്പല്ല് തലയിണയ്‌ക്കടിയിൽ വച്ച് കിടക്കുന്ന രണ്ട് കുട്ടിക്കുറുമ്പികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെയും നടൻ ശ്രീനേഷിന്റെയും മക്കളായ നിലയും നിതാരയുമാണ് ടൂത്ത് ഫെയറി വരുമെന്ന വിശ്വാസത്തിൽ പാൽപല്ല് സൂക്ഷിച്ച് വയ്‌ക്കുന്നത്. കൊഴിഞ്ഞുപോയ പല്ല് പേപ്പറിനുള്ളിൽ വച്ച് പൊതിയാൻ നിലയോട് നിർദേശിക്കുന്നത് പേളി മാണി തന്നെയാണ്. നില ഈ പൊതി തലയിണയ്‌ക്കടിയിൽ വയ്‌ക്കാൻ നേരം തനിക്കത് വേണമെന്ന് പറഞ്ഞ് വാശിപിടിക്കുകയാണ് നിതാര.

എന്നാൽ, പല്ല് നിലയുടേതല്ലേയെന്നും അവളാണത് സൂക്ഷിക്കേണ്ടതെന്നും പേളി പറയുന്നു. എന്നാൽ, ഇതുകേട്ട് സങ്കടത്തിൽ അവിടെനിന്ന് മാറിപോകുന്ന നിതാരയെയും വീഡിയോയിൽ കാണാം. പിണങ്ങി നിൽക്കുന്ന നിതാരയെ അരികിൽവിളിച്ച് സങ്കടപ്പെടണ്ടെന്നും നിതുവിനും ടൂത്ത് ഫെയറി സമ്മാനം നൽകുമെന്നും പേളി പറയുമ്പോൾ കുഞ്ഞ് സന്തോഷത്തോടെ ചിരിക്കുന്നുണ്ട്. ശേഷം പരസ്‌പരം കെട്ടിപിടിച്ച് കിടന്നുറങ്ങുന്ന നിലയുടെയും നിതാരയുടെയും ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

നിരവധിപേരാണ് വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായെത്തുന്നത്. എന്നിട്ട് ടൂത്ത് ഫെയറി വന്നോയെന്നാണ് പലരും ചോദിക്കുന്നത്. ചിലരാകട്ടെ തങ്ങളുടെ മക്കളെക്കുറിച്ചുള്ള അനുഭവങ്ങളും പങ്കുവയ്‌ക്കുന്നു. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ടൂത്ത് ഫെയറിയെന്ന സാങ്കൽപിക യക്ഷി വന്ന് പാൽപ്പല്ലുകൾ എടുത്ത ശേഷം സമ്മാനങ്ങൾ വച്ചിട്ട് പോകുമെന്നതാണ് നാടോടിക്കഥ. കുട്ടികളുടെ പല്ലുകൊഴിഞ്ഞു പോകുന്നതിലെ നിരാശ മറികടക്കാനും അവരിൽ കൗതുകവും സന്തോഷവും സൃഷ്‌ടിക്കാനുമായി മാതാപിതാക്കൾ അവർക്ക് പറഞ്ഞുകൊടുക്കുന്ന കഥയാണിത്.

A post shared by NILA💓NITARA💓PEARLISH💞 (@nila_srinish2021)


English Summary

Pearle Maaney’s daughters, Nila and Nithara, have won hearts with an adorable video of them keeping a lost baby tooth under the pillow, hoping for a visit from the Tooth Fairy. Nithara’s cute demand for a gift has made the video go viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NILU BABY, KIDS WAITING TOOTH FAIRY, PEARLY MAANEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE