
സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കുട്ടികൾ കാണിക്കുന്ന കാര്യങ്ങൾ പലപ്പോഴും ആളുകളെ രസിപ്പിക്കാറുണ്ട്. ഞങ്ങൾക്ക് വൈറലാകണം എന്ന് തുറന്ന് പറയുന്ന ഒരു കൂട്ടം സ്‌കൂൾ വിദ്യാർത്ഥികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. പോളണ്ട് സ്വദേശിയായ ഒരു യുവതിയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഇന്ത്യൻ തെരുവുകളിലെ മനോഹരമായ നിമിഷങ്ങൾ എന്ന് പറഞ്ഞാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഇന്ത്യയെ ഇത്രയധികം സ്‌നേഹിക്കുന്നത് ഇതുപോലുള്ള നിമിഷങ്ങൾ കാരണമാണെന്നും യുവതി പറയുന്നുണ്ട്.
'കുട്ടികൾ എന്റെ അടുത്ത് വന്ന് ഞങ്ങൾക്ക് വൈറലാകണമെന്ന് പറഞ്ഞു. ഞാനതിന് സമ്മതം അറയിച്ചു. സ്ക്രിപ്റ്റുകളില്ല, ഫിൽട്ടറുകളില്ല, സമ്മർദ്ദമില്ല. ഇന്ത്യൻ തെരുവുകളിലെ ചിരിയും ആത്മവിശ്വാസവും വലിയ സ്വപ്നങ്ങളും മാത്രമാണുള്ളത്.ഇതുപോലുള്ള നിമിഷങ്ങൾ ഞാൻ ഇന്ത്യയെ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. പുഞ്ചിരികൾ യഥാർത്ഥമാണ്, ഊർജ്ജം ശുദ്ധമാണ്, സന്തോഷം പകർന്നുകിട്ടുന്നതാണ്. പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കു വന്ന എനിക്ക് ഈ കുട്ടികൾ നല്ലൊരു ദിവസം സമ്മാനിച്ചു. ഒരുപക്ഷേ നിങ്ങളുടെ ദിവസവും. ഈ നിമിഷങ്ങൾ നിങ്ങളെ ചിരിപ്പിച്ചെങ്കിൽ ഇത് പങ്കിടുക. കാരണം അവർ ശരിക്കും വൈറലാകാൻ ആഗ്രഹിച്ചു'-യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ എമീലിയ എന്നറിയപ്പെടുന്ന യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോയുമുണ്ട്. കുട്ടികൾക്ക് നൽകിയ വാക്കനുസരിച്ച് വീഡിയോ വൈറലാക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി. നീല സ്‌കൂൾ യൂണിഫോമിട്ട കുട്ടികളെ വീഡിയോയിൽ കാണാം. കേരളാ ഗോഡ്സ് ഓൺ കൺട്രി എന്ന ഹാഷ് ടാഗും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. കമൻഡുകളിൽ നിന്നും കേരളത്തിലെ കുട്ടികളാണ് വീഡിയോയിൽ ഉള്ളതെന്ന് ഉറപ്പിക്കാം. അങ്ങനെയെങ്കിൽ കേരളത്തിലെ പിള്ളേർ അടിപൊളിയാണെന്ന് തന്നെയാണ് എമീലിയ പ്രശംസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |