SignIn
Kerala Kaumudi Online
Thursday, 09 July 2026 1.15 PM IST

'ഞാൻ നിങ്ങളുടെ ജോലിക്കാരനല്ല'; കാറിനുള്ളിൽ പുകവലിച്ച യാത്രക്കാരനെ ഇറക്കിവിട്ട് ഡ്രൈവർ

cab
കാറിനുള്ളിൽ പുകവലിക്കുന്ന യാത്രക്കാരനെ ഡ്രൈവർ ചോദ്യം ചെയ്യുന്നു

അനുമതിയില്ലാതെ കാറിനുള്ളിൽ യാത്രക്കാരൻ സിഗരറ്റ് വലിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യാത്ര തുടരാൻ വിസമ്മതിച്ച് ടാക്‌സി ഡ്രൈവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ യാത്രക്കാരുടെ പെരുമാറ്റവും ഡ്രൈവർമാരുടെ അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായി.

ലക്ഷയ്‌ മെഹ്‌ത എന്ന ഉപയോക്താവാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വാഹനത്തിനുള്ളിൽ യാത്രക്കാരൻ പുകവലിക്കുന്നത് ശ്രദ്ധിച്ച ഡ്രൈവർ അയാളെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്റെ അനുമതി തേടിയിരുന്നോയെന്ന് ഡ്രൈവർ ചോദിക്കുന്നുണ്ട്. തുടർന്ന് തന്റെ വാഹനത്തിനുള്ളിൽ പുകവലി അനുവദനീയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു.

ടാക്‌സി ബുക്ക് ചെയ്‌തതിനാൽ വാഹനത്തിനുള്ളിൽ പുകവലിക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് യാത്രക്കാരൻ വാദിക്കുന്നത്. എന്നാൽ, വാഹനം തന്റെ ഉടമസ്ഥതയില്ലുള്ളതാണെന്നും അതിനുള്ളിലെ നിയമങ്ങൾ മാനിക്കണമെന്നും ഡ്രൈവർ മറുപടി നൽകുന്നു. തുടർന്ന് കാർ നിർത്തി യാത്രക്കാരോട് വാഹനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുന്നു. 'ഞാനീ യാത്ര റദ്ദാക്കുകയാണ്. നിങ്ങളുടെ പണം എനിക്ക് വേണ്ട. ദയവായി എന്റെ കാറിൽനിന്ന് ഇറങ്ങൂ. ഞാൻ ഒരു ടാക്‌സി ഡ്രൈവറാണ്. നിങ്ങളുടെ ജോലിക്കാരനല്ല'- ഡ്രൈവർ പറഞ്ഞു.

സംഭവം നടന്ന സ്ഥലവും തീയതിയും സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ വൈറലായതോടെ വ്യാപക പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. നിരവധിപേർ ഡ്രൈവർക്ക് പിന്തുണയുമായി രംഗത്തെത്തി. യാത്രക്കാർ പണം നൽകി യാത്ര ചെയ്യുന്നുണ്ടെങ്കിലും വാഹനം ഡ്രൈവറുടേതാണെന്നും അതിനാൽ പുകവലി നിരോധിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. സിഗരറ്റ് പുക വാഹനത്തിനുള്ളിൽ ഏറെനേരം തങ്ങിനിൽക്കുമെന്നും അത് ഡ്രൈവർക്കും പിന്നീട് യാത്രചെയ്യുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും പലരും ചൂണ്ടിക്കാട്ടി.

അതേസമയം, ചിലരാകട്ടെ സംഭവം കൂടുതൽ ശാന്തമായി കൈകാര്യം ചെയ്യാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. യാത്രക്കാരനോട് പുറത്തുപോയി പുകവലി പൂർത്തിയാക്കിയശേഷം യാത്ര തുടരാൻ ആവശ്യപ്പെടാമായിരുന്നെന്നാണ് ചിലരുടെ നിലപാട്.

English Summary

A cab driver’s decision to end a ride after a passenger allegedly smoked inside his vehicle without permission has sparked a debate online about passenger behaviour and drivers’ rights. A viral video shows the driver confronting the passenger, stating that smoking is not allowed in his car and asking him to leave. While many users supported the driver, arguing that vehicle owners have the right to set rules, others felt the situation could have been handled more calmly. Some social media users also questioned whether the video was staged for engagement. The incident has renewed discussions about basic courtesy, public etiquette, and respect for drivers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAB DRIVER, QUESTIONING, SMOKING, ARGUMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360