SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.33 PM IST

250 രൂപയ്ക്ക് ബാൽക്കണിയിൽ തുടങ്ങിയ കൃഷി; ഇന്ന് വിറ്റുവരവ് 90 ലക്ഷം രൂപവരെ

balcony-
പ്രതീകാത്മക ചിത്രം

വെറും 250 രൂപയ്ക്ക് കൃഷി തുടങ്ങി ഇന്ന് ലക്ഷങ്ങളുടെ വിറ്റുവരവ് നടത്തുന്ന ഒരു മലയാളിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചിക്കാരിയായ ഷിജെ തങ്കച്ചനാണ് കഥയിലെ താരം. 2007ൽ ഷിജെ കൂൺ കൃഷിയിൽ പരീക്ഷണം നടത്തുന്നത്. ഭർത്താവ് ടി ജെ തങ്കച്ചൻ ജോലിക്കും മക്കൾ സ്കൂളിലും പോകുന്ന സമയത്താണ് അവർ ഓയിസ്റ്റർ കൂൺ (OYSTER MUSHROOM) വളർത്തുന്നത്.

2007-ൽ ഷിജെ കൂൺ കൃഷിയിൽ പരീക്ഷണങ്ങൾ ആരംഭിച്ചു. വീട്ടിലെ ബാൽക്കണിയിലാണ് ആദ്യ പരീക്ഷണം. വൈക്കോൽ ഉപയോഗിച്ച് തട്ടുകളിലായാണ് കൃഷി നടത്തിയത്. 250 രൂപയ്ക്ക് വിത്തുകൾ വാങ്ങിയായിരുന്നു ഷിജെയുടെ തുടക്കം. അതിൽ വിജയം കണ്ടതോടെ കൃഷി വ്യാപിപ്പിച്ചു. പതുക്കെ അത് ബാൽക്കണിയിൽ നിന്ന് പ്രത്യേക സ്ഥലങ്ങളിലേക്കായി.

പിന്നീട് ഭർത്താവ് ടി ജെ തങ്കച്ചനും കൂടെ കൂടി 'കൂൺ ഫ്രഷ് (COON FRESH)' എന്ന സംരംഭം ആരംഭിച്ചു. 6,000 മുതൽ 7,000 വരെ കൃഷിത്തടങ്ങളുള്ള ഒരു ഫാം തന്നെ ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം ഏകദേശം 12 ടൺ കൂൺ ഉത്പാദിപ്പിക്കുന്ന ഈ സംരംഭത്തിന് വർഷത്തിൽ 80 ലക്ഷം മുതൽ 90 ലക്ഷം വരെയാണ് വരുമാനം ലഭിക്കുന്നത്. കൂൺ മോമോസ്, കട്ട്‌ലറ്റ്, സാൻഡ്‌വിച്ച്, ബ്രെഡ് റോൾ, അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്.

English Summary

Malayali entrepreneur Shije Thankachan started experimenting with oyster mushroom farming in 2007 with an initial investment of just ₹250. What began as a small venture on her home balcony near Kochi gradually grew into a business.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSHROOM FARMING KERALA, SHIJE THANKACHAN, COON FRESH, OYSTER MUSHROOM FARMING, WOMEN ENTREPRENEURS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE