SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.08 AM IST

മലബാർ ഹില്ലിൽ 33.26 കോടി രൂപയുടെ ആഡംബര ഫ്ലാറ്റ് വാങ്ങി അക്ഷയ് ഖന്ന

akshay-khanna-
അക്ഷയ് ഖന്ന

മുംബയിലെ പ്രശസ്‌തമായ മലബാർ ഹില്ലിൽ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് ഖന്ന. 33. 26 കോടി രൂപ വില മതിക്കുന്ന ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ സെപ്തംബറിലാണ് പൂർത്തിയായത്. ധുരന്ധർ എന്ന ചിത്രത്തിന്റെ വൻവിജയത്തിന് പിന്നാലെയാണ് മലബാർ ഹില്ലിൽ കോടികൾ മുടക്കി താരം പുതിയ ആഡംബര ഫ്ലാറ്റ് വാങ്ങിയത്. രജിസ്ട്രേഷൻ വെബ്‌സൈറ്റിലെ രേഖകളെ ഉദ്ധരിച്ച് സ്ക്വയർ യാർഡ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ മൂംബയിലെ പ്രമുഖ റസിഡൻഷ്യൽ മേഖലയായ മലബാർ ഹിൽ റോഡിലെ 30 ലിറ്റിൽ ഗി‌ബ്‌സിലാണ് അക്ഷയ് ഖന്നയുടെ പുതിയ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 2341.39 ചതുരശ്ര അടി കാ‌ർപ്പെറ്റ് ഏരിയയുള്ള അപ്പാർട്ട്മെന്റിന് 175.45 ചതുരശ്രയടി വിസ്തീർണമുള്ള ബാൽക്കണിയുമുണ്ട്. ബാൽക്കണി ഉൾപ്പെടെ 2516.84 ചതുരശ്രയടിയാണ് ആകെ വിസ്തീർണം. ഇതിനൊപ്പം മൂന്ന് പാർക്കിംഗ് യൂണിറ്റുകളുമുണ്ട്. വൻതുകയുടെ ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 1.99 കോടിയാണ് അടയ്ക്കേണ്ടി വന്നത്. രജിസ്ട്രേഷനായി 30000 രൂപയും ചെലവായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അക്ഷയ് ഖന്നയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

മുംബയിലെ ഏറ്റവും വിലപിടിപ്പുള്ള താമസ മേഖലകളിലൊന്നാണ് മലബാർ ഹിൽ. കടൽക്കാഴ്‌ചകൾക്കും ദക്ഷിണ മുംബയിലെ പ്രധാന കേന്ദ്രങ്ങളായ മറൈൻ ഡ്രൈവ്,​ നരിമാൻ പോയിന്റ് ,​ കൊളാബ എന്നിവയോടുള്ള സാമീപ്യത്തിനും പേരുകേട്ട ഈ മേഖല സമ്പന്നരും പ്രമുഖ സെലിബ്രിറ്റികളുടെയും ഇഷ്ടകേന്ദ്രമാണ്.

പ്രശസ്ത നടൻ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. ദിൽ ചാഹ്താ ഹെ,​ ഗാന്ധി മൈ ഫാദർ,​ ഹൽചൽ,​ റേസ്,​ ദൃശ്യം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ഛാവയിൽ ഔറംഗസേബായും ധുരന്ധറിൽ റഹ്മാൻ ഡക്കൈറ്റായും അദ്ദേഹം അഭിനയിച്ചിരുന്നു,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALABARHILL, AKASHAY KHANNA, MY HOME, CELEBRITY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE