SignIn
Kerala Kaumudi Online
Thursday, 09 July 2026 11.12 PM IST

മുംബയ് മുതൽ ബെവർലി ഹിൽസ് വരെ,​ ആമിർഖാന്റെ കോടികളുടെ സാമ്രാജ്യം

aamir-khan
ആമിർ ഖാൻ

ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം ആമീർഖാനും ഗൗരി സ്പ്രാട്ടും തമ്മിൽ വിവാഹിതരായത്. മുംബയിലെ ബാന്ദ്രയിലുള്ള ആമീർഖാന്റെ വസതിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു.

ആമീർഖാന്റെ രണ്ടാം വിവാഹമാണിത്. ബോളിവുഡിൽ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന വിശേഷണത്തിന് അർഹനായ നടനാണ് ആമിർ. സിനിമ തിരഞ്ഞെടുക്കുന്നതിവും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും കാണിക്കുന്ന വൈഭവം അദ്ദേഹത്തിന്റെ ആസ്തിവിവരങ്ങളിലും പ്രകടമാണ്. മുംബയിൽ നിരവധി ആഡംബര വസതികൾ താരത്തിന്റെ പേരിലുണ്ട്. കൂടാതെ പഞ്ച്ഗനിയിലെ വിശാലമായ ഫാംഹൗസ്,​ അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള കോടികളുടെ മാളിക,​ ആഡംബര കാറുകളുടെ ശേഖരം തുടങ്ങി വിസ്മയിപ്പിക്കുന്നതാണ് ആമിർ ഖാന്റെ സ്വത്ത് വിവരങ്ങൾ.

1862 കോടി രൂപയുടെ ആസ്തി

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആമീർ ഖാൻ 1973ൽ ബാലതാരമായാണ് അരങ്ങേറിയത്. ഖയാമത് സേ ഖയാമത് തക്,​ ദിൽ ഹെ കി മാൻതാ നഹി,​ അന്ദാസ് അപ്നാ അപ്ന,​ ലഗാൻ,​ ദിൽ,​ രാജാ ഹിന്ദുസ്ഥാനി,​ ദിൽ ചാഹ്‌താ ഹെ,​ താരെ സമീൻ പർ,​ ദംഗൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിൽ ഒരാളായി മാറി. 1999ൽ ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്ഥാപിനിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിൽ ഒരാളായി മാറി. 1999ൽ ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്ഥാപിച്ച് നിർമ്മാണ രംഗത്തേക്കും കടന്നു. താരെ സമീൻ പറിലൂടെ സംവിധായകനായും അരങ്ങേറി. 2024 ജൂലായിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 1862 കോടി രൂപയുടെ ആസ്തിയുടെ ഉടമമയാണ്.

മുംബയിൽ മാത്രം നിരവധി ആഡംബര വസതികൾ

മുംബയിൽ ആമീർഖാന് നിരവധി റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ,​ ഹിൽ വ്യൂവിലെ ഒരു ഫ്ലാറ്റ്,​ ബെല്ലാ വിസ്തയിലെ മറ്റൊരു ഫ്ലാറ്റ്,​ മറീന അപ്പാർട്ട്മെന്റ്സിലെ രണ്ട് വീടുകൾ. വിർഗോ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ 12 യൂണിറ്റുകൾ. വിൽനോമോണ അപ്പാർട്ട്മെന്റിസിൽ നാല് യൂണിറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ടെന്നാണ് വിവരം. വിവാഹം നടന്ന ബാന്ദ്രയിലെ കടൽത്തീര വസതിയും ഏറെ ശ്രദ്ധേയമാണ്. 2013ൽ ഏകദേശം 60 കോടി രൂപയ്ക്കാണ് ഈ വീട് വാങ്ങിയത്. രണ്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന 5000 ചതുരശ്ര അടി വിസ്തീർണമുള്ള കടലിനഭിമുഖമായുള്ള വസതിയാണിത്.

View this post on Instagram

A post shared by Avinash Gowariker (@avigowariker)


ബെവർലി ഹിൽസിലെ കോടികളുടെ മാളിക

ഹോളിവുഡ് താരങ്ങളുടെ ഇഷ്ട സങ്കേതമായ അമേരിക്കയിലെ കാലിഫോർണിയയിലെ ബെവർലി ഹിൽസിലും ആമീർഖാന് ആഡംബര ഭവനമുണ്ട്. ഏകദേശം 75 കോടി രൂപ വില മതിക്കുന്ന ഈ മാളികയാണ് അദ്ദേഹത്തെ വിദേശത്തെ പ്രധാന സ്വത്ത്.

പഞ്ച്ഗനി ഫാംഹൗസ്

മഹാരാഷ്ട്രയിലെ പഞ്ച്ഗനിയിൽ രണ്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാംഹൗസാണ് മറ്റൊന്ന്. 7 കോടി രൂപ വിലമതിക്കുന്ന ഈ വസതിക്ക് ചുറ്റും പച്ചപ്പും വിശാലമായ പുൽത്തകിടികളും തുറന്ന വരാന്തകളും പ്രകൃതിരമണീയമായ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. നഗര ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ കുടുംബം കൂടുതലായും ആശ്രയിക്കുന്നത് ഈ ഫാംഹൗസിനെയാണ്.

പാരമ്പര്യത്തോടുള്ള സ്നേഹത്തിന്റെ അടയാളം

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഷഹബാദിലുള്ള പൂർവികരുടോ വസതികളോടും ആമിറിന് പ്രത്യേക അടുപ്പമുണ്ട്. 2012ൽ നൽകിയ അഭിമുഖത്തിൽ ബന്ധുക്കളിൽ നിന്ന് 22 വീടുകൾ വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പൂർവികരുടെ ഓർമ്മ നിലനിറുത്താനാണ് ഈ തീരുമാനം എടുത്തതെന്നും, ഭാവിയിൽ അവിടെ കൃഷി ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAMIR KHAN, MUMBAI, AAMIR KHAN PROPERTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE