മുംബയ്: താനെയിലെ കൽസുഭി മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലുവ സ്വദേശിയായ ബെൻസിലാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബെൻസിലിന്റെ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
A Malayali youth died in a road accident in the Kalsubhi area of Thane.The deceased has been identified as Bensil, a native of Aluva, as per preliminary reports. His friend who was with him was seriously injured.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |