വീടുകളിലെ പ്രധാന ശല്യക്കാരാണ് എലികൾ. അടുക്കളയിൽ ഇവരുടെ ശല്യം വലിയ തലവേദനയാണ്. ഭക്ഷണസാധനങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് പാത്രങ്ങളും കരണ്ടുതിന്നുന്നതാണ് ഇവരുടെ പതിവ്. മാത്രമല്ല മാരകമായ രോഗങ്ങളും ഇവ പരത്താറുണ്ട്.
അതിനാൽ വീട്ടിൽ നിന്ന് എലികളെ തുരത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ എലിക്കെണിയും കടയിൽ നിന്ന് വാങ്ങുന്ന വിഷവുമാണ് ഇവയെ തുരത്താൻ ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ ന്യൂസ്‌പേപ്പർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ എലികളെയും പെരുച്ചാഴികളെയും തുരത്താം. സാധാരണ എലികൾ കരണ്ടുതിന്നുന്ന വസ്തുക്കളിൽ ഒന്നാണ് ന്യൂസ്‌പേപ്പർ . എങ്ങനെയാണ് ന്യൂസ്‌പേപ്പർ ഉപയോഗിച്ച് എലികളെ തുരത്തേണ്ടതെന്ന് നോക്കാം.
ആദ്യം ഒരു നാഫ്തലിൻ ബോൾ നന്നായി പൊടിച്ച് ഒരു പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കണം. ശേഷം ഇതിലേയ്ക്ക് അര ടീസ്പൂൺ മൈദ ചേർത്തുകൊടുക്കാം. ഇനി കുറച്ച് ഹാർപിക്, ഡൈല്യൂട്ട് ചെയ്തുവച്ചിരിക്കുന്ന ഡിഷ്‌വാഷ് എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
ശേഷം നമ്മൾ എടുത്തുവച്ചിരിക്കുന്ന ന്യൂസ്‌പേപ്പർ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. നാലോ അഞ്ചോ കഷ്ണങ്ങളായിവേണം മുറിച്ചെടുക്കാൻ. ഇനി മുറിച്ച ന്യൂസ്‌പേപ്പർ കഷ്ണങ്ങളിൽ ഒരുഭാഗത്ത് തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കണം. അൽപ്പം ശർക്കര പൊടിച്ചത് കൂടി ഇതിന് മുകളിൽ വിതറികൊടുക്കാം. ശേഷം ഈ ന്യൂസ്‌പേപ്പർ കഷ്ണങ്ങൾ എലികൾ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വച്ചുകൊടുത്താൽ മാത്രം മതി. ഇതുവഴി എലിശല്യം വളരെ എളുപ്പത്തിൽ പരിഹരിക്കാം.
A Malayalam article details an easy home remedy to eliminate rats using newspaper. The method involves crushing a naphthalene ball and mixing it with flour, Harpic, diluted dishwash, and powdered jaggery. This prepared mixture is applied onto small pieces of newspaper, which are then placed in rat-prone areas to effectively repel rodents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |